Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കൗസാനി » കാലാവസ്ഥ

കൗസാനി കാലാവസ്ഥ

സൗമ്യമായ കാലാവസ്ഥ അനുഭവപ്പെടുന്നതിനാല്‍ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയാണ് കൗസാനി സഞ്ചരിക്കാന്‍ അനുയോജ്യം.

വേനല്‍ക്കാലം

മാര്‍ച്ചില്‍ തുടങ്ങി മെയില്‍ അവസാനിക്കുന്ന വേനല്‍ക്കാലത്ത് സൗമ്യമായ കാലാവസ്ഥയാണ് അനുഭവപ്പെടാറ്. 11 ഡിഗ്രിക്കും 25 ഡിഗ്രിക്കും ഇടയില്‍ ആയിരിക്കും ഈ സമയം താപനില.

മഴക്കാലം

ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയാണ് ഈ ഹില്‍സ്റ്റേഷനിലെ മഴക്കാലം.  ഇടത്തരം മഴയാണ് ഇവിടെ ലഭിക്കാറുള്ളത് എങ്കിലും റോഡ് തെന്നുന്ന അവസ്ഥ കണ്ടുവരുന്നുണ്ട്. അതിനാല്‍ ഈ സമയത്തെ യാത്ര ഒഴിവാക്കണം.

ശീതകാലം

ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി അവസാനവാരം വരെ നീളുന്ന ഇവിടത്തെ തണുപ്പുകാലത്ത് രണ്ട് ഡിഗ്രി വരെ താപനില താഴാറുണ്ട്. 15 ഡിഗ്രിയായിരിക്കും ഈ സമയം കൂടിയ താപനില. ഡിസംബര്‍,ജനുവരി മാസങ്ങളില്‍ കനത്ത മഞ്ഞുവീഴ്ചയും ഉണ്ടാകുന്ന സമയമാണ് ഇവിടം.