ഉത്തര്‍പ്രദേശിലെ മറ്റു നഗരങ്ങളെപ്പോലെ കൌശാമ്പി സന്ദര്‍ശിഥക്കാന്‍ അനുയോജ്യമായ സമയം നവംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ്.
മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയാണ് വേനല്ക്കാലം. ചൂട് കാറ്റോട് കൂടി 45 ഡിഗ്രിവരെയെത്തുന്ന കൊടും ചൂടാണ് വേനലിന്റെ മൂര്‍ധന്യത്തില്‍ അനുഭവപ്പെടുക.
ജൂലൈ മുതല്‍ സെപ്തംബര്‍ വരെയാണ് മഴക്കാലം. ശക്തമായ ഇടവിട്ടുള്ള മഴയാണ് ഇക്കാലത്ത്. നനവുള്ളതും ഈര്‍പ്പമാര്‍ന്നതുമായ കാലാവസ്ഥയാണ് ഇക്കാലത്ത്.
ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ നീളുന്നതാണ് ശൈത്യകാലം. 12 ഡിഗ്രി മുതല്‍ 20 ഡിഗ്രി വരെ വ്യതിയാനം കാട്ടുന്നതാണ് ഇക്കാലത്തെ താപനില. ജനൂവരി മാസത്തിലെ കനത്ത മൂടല്‍ മഞ്ഞ് മൂലം പലപ്പോഴും ഫ്ലൈറ്റുകളും ട്രെയിനുകളും മുടങ്ങാറുണ്ട്.