വിദേശരാജാക്കന്മാരുടെ ആക്രമണകാലത്ത് നശിപ്പിക്കപ്പെടാതിരിക്കാന്‍ സ്വയം അപ്രത്യക്ഷമായതെന്ന വിശ്വസിക്കപ്പെടുന്ന മഗ്നോവ ദൗളിലെ കാളി വിഗ്രഹം നിലവില്‍ ദിയോതാലയിലെ ക്ഷേത്രത്തിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. കെരാജ്ഘട്ടിലെ ഗവോരുവില് നിന്നാണ് ഈ വിഗ്രഹം കണ്ടെടുത്തതെന്നാണ് വിശ്വാസം.
ലിക്കിംപുര് ജില്ലയിലെ നാരായണ്‍പുറില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെയുള്ള ദിയോതാലക്ക് ആസാമീസ് ഭാഷയില്‍ ദൈവത്തെ കൊണ്ടുവെച്ച സ്ഥലം എന്നാണ് അര്‍ഥം. ഗവോരുവില് നിന്ന് കണ്ടെടുത്ത വിഗ്രഹം അന്ന് ബോര് കകൈ താന്‍ എന്നറിയപ്പെട്ടിരുന്ന ദിയോതാലയില് പ്രതിഷ്ഠിക്കുകയായിരുന്നെന്നാണ് വിശ്വാസം. പ്രത്യേകിച്ച് രൂപഭംഗിയൊന്നുമില്ലാത്ത ക്ഷേത്രത്തിന്‍െറ പരിസരമാണ് മനോഹരം. മഗ്നോവ ദൗളിലത്തെുന്നവര് ദിയോതാലയും സന്ദര്‍ശിച്ച ശേഷമേ പോകാറുള്ളൂ.