കാസിരംഗയിലെത്തുന്ന സഞ്ചാരികള്‍ക്കായി നിരവധി കാഴ്ചകള്‍ ഒരുക്കിവെച്ചിരിക്കുന്ന ഗ്രാമമാണ് നാരായണ്‍പുര്‍. ഇതില്‍ പ്രധാനപ്പെട്ടതാണ് സാവ്കുചി ഗ്രാമത്തിലെ രാധാ പുഖുരി എന്ന് അറിയപ്പെടുന്ന പാതി നിര്‍മിച്ച വാട്ടര്‍ ടാങ്ക്. നിലവില്‍ ആസാം സര്‍ക്കാരിന്‍െറ ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റ് മല്‍സ്യം വളര്‍ത്താന്‍ ഉപയോഗിക്കുന്ന ഈ ടാങ്ക് നൂറ്റാണ്ട് പഴക്കമുള്ളതാണ്.
എ.ഡി 1400,1500 കാലഘട്ടത്തില്‍ ലക്ഷ്മിനാരായണ എന്ന രാജാവാണ് ഇത് നിര്‍മിച്ചതെന്നാണ് ഒരു വിഭാഗം ചരിത്രകാരന്മാര് പറയുന്നത്. സര്‍ബേശ്വരി റാണിയാണ് ഇത് നിര്‍മിച്ചതെന്നാണ് മറ്റൊരു വിഭാഗത്തിന്‍െറ വാദം. പാതി വഴിയില്‍ നിര്‍മാണം നിലച്ചത് എന്ന് അര്‍ഥമുള്ള അധാ പുഖ്രി എന്ന പേര് പിന്നീട് രാധാ പുഖുരി എന്നാവുകയായിരുന്നു. നാഷനല്‍ പാര്‍ക്കില്‍ നിന്ന് 34 കിലോമീറ്റര്‍ മാത്രമാണ് ഇങ്ങോടുള്ള ദൂരം. മണിക്കൂറുകള്‍ക്കുള്ളില്‍ ഇവിടെയത്തൊനാകും.