Search
  • Follow NativePlanet
Share

വോഖ - ലോതന്മാരുടെ നാട്

14

നാഗാലാന്‍ഡിന്‍റെ തെക്കന്‍ ഭാഗത്തുള്ള ഒരു ജില്ലാ ആസ്ഥാന നഗരമാണ് വോഖ. നാഗാലാന്‍ഡിലെ പ്രധാന ജനവിഭാഗമായ ലോത വര്‍ഗ്ഗക്കാരാണ് ഇവിടെ താമസിക്കുന്നത്. ചരിത്രത്തില്‍ നോക്കിയാല്‍ എല്ലാക്കാലത്തും നാഗാലാന്‍ഡിലെ മറ്റ് സ്ഥലങ്ങള്‍ പോലെ തന്നെ ലോകത്തിന്‍റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് അകന്ന്, ബന്ധങ്ങളില്ലാതെ കിടക്കുന്ന ഒരു പ്രദേശമായിരുന്നു ഇത്. 1876 ലാണ് ബ്രിട്ടീഷുകാര്‍ ഇവിടെയെത്തുന്നതും, ആസാമിന് കീഴിലുള്ള നാഗാ ഹില്‍സില്‍ തങ്ങളുടെ ആസ്ഥാനം സ്ഥാപിക്കുന്നതും.

നിരവധി പര്‍വ്വതങ്ങളാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന ഈ പ്രദേശം അതിന്‍റെ സൗന്ദര്യം കൊണ്ട് ഒരു പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായി മാറി. വോഖയുടെ വടക്ക് ഭാഗം മോഖോക്ചുങ്ങ് ജില്ലയും, കിഴക്ക് സുന്‍ഹെനോടോയും, പടിഞ്ഞാറ് ആസാമുമാണ്.

വോഖയിലെ ടൂറിസം

ഇരുകയ്യുംനീട്ടി സഞ്ചാരികളെ സ്വീകരിക്കുന്നവരാണ് വോഖയിലെ ജനങ്ങള്‍. ടോകു, പിഖുചാക്, ഇമോങ്ങ് എന്നിവയാണ് ഇവിടുത്തെ പ്രധാന ആഘോഷങ്ങള്‍. ഈ സമയത്ത് പ്രാദേശികമായ സംഗീതവും, നൃത്തവും അടുത്തറിയാനാവും. പരമ്പരാഗതമായ രീതിയില്‍ നിര്‍മ്മിക്കുന്ന കൈത്തറി ഷാളുകള്‍ക്ക് ഏറെ പ്രശസ്തമാണ് വോഖ. ടിയി പര്‍വ്വതം, ടോട്സു മുനമ്പ്, ഡോയാങ്ങ് നദി തുടങ്ങി ഏറെ സന്ദര്‍ശന കേന്ദ്രങ്ങള്‍ ഇവിടെയുണ്ട്.

ഇവിടേക്ക് വരുന്നവര്‍ ശ്രദ്ധിക്കേണ്ടുന്ന ഒരു കാര്യം ഇന്ത്യന്‍പൗരന്മാര്‍‌ നാഗാലാന്‍ഡില്‍ പ്രവേശിക്കാന്‍ ഒരു പെര്‍മിറ്റ് എടുക്കണമെന്നതാണ്. ലളിതമായ നടപടിയിലൂടെ ലഭിക്കുന്ന ഈ രേഖ ന്യൂഡല്‍ഹി, കൊല്‍ക്കത്ത, ഗുവാഹത്തി, ഷില്ലോങ്ങ് എന്നിവിടങ്ങളിലെ നാഗാലാന്‍ഡ് ഹൗസില്‍ നിന്ന് ലഭിക്കും. ഡിമാപൂര്‍, കൊഹിമ, മൊകോക്ചുങ്ങ് എന്നിവിടങ്ങളിലെ ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് അപേക്ഷ നല്കിയും പെര്‍മിറ്റ് നേടാം.

വോഖ പ്രശസ്തമാക്കുന്നത്

വോഖ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം വോഖ

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം വോഖ

  • റോഡ് മാര്‍ഗം
    ഗതാഗതത്തിന് പ്രധാനമായും റോഡിനെ ആശ്രയിക്കുന്ന വോഖയിലേക്ക് ഡിമാപൂരില്‍ നിന്ന് നാഷണല്‍ ഹൈവേ 39 വഴി എത്തിച്ചേരാം. മറ്റൊരു വഴി സംസ്ഥാന തലസ്ഥാനമായ കൊഹിമ വഴി വരുകയാണ്. വോഖയില്‍ നിന്ന് കൊഹിമയിലേക്ക് 75 കിലോമീറ്റര്‍ ദൂരമുണ്ട്. ഈ രണ്ട് സ്ഥലങ്ങളില്‍ നിന്നും നാഗാലാന്‍ഡ് സര്‍ക്കാരിന്‍റെ ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    വോഖയില്‍ റെയില്‍വേ സ്റ്റേഷനില്ല. ട്രെയിനില്‍ ഇവിടേക്ക് വരാനുദ്ദേശിക്കുന്നുവെങ്കില്‍ ഡിമാപൂരിലെ റെയില്‍വേ സ്റ്റേഷനിലിറങ്ങണം. വോഖയില്‍ നിന്ന് 157 കിലോമീറ്റര്‍ അകലെയുള്ള ഇവിടേക്ക് ന്യൂഡല്‍ഹി, ഗുവാഹത്തി, കൊല്‍ക്കത്ത, തുടങ്ങി പ്രമുഖ നഗരങ്ങളില്‍ നിന്ന് ട്രെയിന്‍ ലഭിക്കും.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    വോഖയില്‍ വിമാനത്താവളമില്ലാത്തതിനാല്‍ ഇവിടേക്കെത്താന്‍ ഉപയോഗിക്കുന്ന വിമാനത്താവളം ഡിമാപൂരിലേതാണ്. 162 കിലോമീറ്റര്‍ ദൂരെയുള്ള ഇവിടെ നിന്ന് ടാക്സിയില്‍ വോഖയിലെത്താം. കൊല്‍ക്കത്ത, ഗുവാഹത്തി എന്നിവിടങ്ങളില്‍ നിന്ന് ദിവസവും വോഖയിലേക്ക് വിമാനസര്‍വ്വീസുണ്ട്.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
06 Sep,Sun
Return On
07 Sep,Mon
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
06 Sep,Sun
Check Out
07 Sep,Mon
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
06 Sep,Sun
Return On
07 Sep,Mon