Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കേദാര്‍നാഥ് » കാലാവസ്ഥ

കേദാര്‍നാഥ് കാലാവസ്ഥ

മെയ്‌ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളാണ് കേദാര്‍നാഥ് യാത്രക്ക് ഏറ്റവും അനുയോജ്യം. ഏറ്റവും സുഖകരമായ കാലാവസ്ഥ അനുഭവപ്പെടുന്ന സമയമാണിത്. ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളിലെ ശീതകാലത്ത് യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ കമ്പിളി വസ്ത്രങ്ങള്‍ കൂടി കയ്യില്‍ കരുതാറുണ്ട്.

വേനല്‍ക്കാലം

മെയ്‌ മുതല്‍ ഓഗസ്റ്റ്‌ വരെയാണ് കേദാര്‍നാഥിലെ വേനല്‍ക്കാലം. ക്ഷേത്ര ദര്‍ശനത്തിനു ഏറ്റവും അനുയോജ്യമായ സമയമാണിത്. ശരാശരി 17 ഡിഗ്രി താപനിലയോട് കൂടി സാമാന്യം മിതമായ കാലാവസ്ഥയാണ് വേനല്‍ക്കാലത്ത് ഈ പ്രദേശമാകെ അനുഭവപ്പെടുന്നത്.

മഴക്കാലം

വളരെ ചെറിയ അളവിലുള്ള മഴ മാത്രമേ മണ്‍സൂണ്‍ കാലത്ത് ഇവിടെ ലഭിക്കുന്നുള്ളൂ. സെപ്റ്റംബര്‍ മുതല്‍ ഒക്ടോബര്‍ വരെ നീണ്ടു നില്‍ക്കുന്ന ഈ കാലത്ത് 12 ഡിഗ്രി വരെ താപനില താഴാറുണ്ട്. ഈ സമയവും സഞ്ചാരികള്‍ ഇവിടെ ധാരാളമെത്തുന്നുണ്ട്.

ശീതകാലം

നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളാണ് കേദാര്‍നാഥിലെ ശീതകാലം. ശീതകാലത്ത് ഇവിടെ മഞ്ഞു വീഴ്ച അനുഭവപ്പെടാറുണ്ട്. ചിലപ്പോള്‍ അഞ്ചു ഡിഗ്രി മുതല്‍ പൂജ്യം ഡിഗ്രി വരെ താപനില താഴുന്നു.