Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കിയോഞ്ജര്‍ » കാലാവസ്ഥ

കിയോഞ്ജര്‍ കാലാവസ്ഥ

സൗമ്യമായ കാലാവസ്ഥ അനുഭവപ്പെടുന്ന നവംബറിലാണ് ഭൂരിപക്ഷം സഞ്ചാരികളും ഇവിടെയത്തൊറ്. കുളിര്‍മയുള്ള അന്തരീക്ഷം ഈ സമയം ശാന്തമായിരിക്കും. സ്ഥലങ്ങള്‍ ചുറ്റി നടന്ന് കാണാനും മറ്റും ഈ സമയമാണ് അനുയോജ്യം.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെ നീളുന്ന വേനലില്‍ ചൂടേറിയതും ഈര്‍പ്പമുള്ളതുമായ കാലാവസ്ഥയാണ് അനുഭവപ്പെടാറ്. വേനല്‍ക്കാല ദിവസങ്ങളില്‍ താപനില 45 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുണ്ട്. വൈകുന്നേരങ്ങളില്‍ ഇത് 25 ഡിഗ്രി വരെ താഴാറുമുണ്ട്. ഈ സമയം ഇങ്ങോടുള്ള യാത്ര അനുയോജ്യമായിരിക്കില്ല.

മഴക്കാലം

കനത്ത മഴയാണ് മണ്‍സൂണ്‍ സമയം ഇവിടെ അനുഭവപ്പെടാറ്. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ അവസാനം വരെ മഴ നീണ്ടുനില്‍ക്കും. മഴക്കാലങ്ങളില്‍ ജില്ലയിലെ സാധാരണ ജനജീവിതം താളം തെറ്റാറ് പതിവാണ്. അതുകൊണ്ട് തന്നെ ഈ സമയങ്ങളില്‍ യാത്ര നല്ലതല്ല. ചിലപ്പോള്‍ മഴ ഒക്ടോബറിലേക്കും നീളാറുണ്ട്.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി നീളുന്ന മഴക്കാലത്താണ് ജില്ലയില്‍ സൗമ്യമായ കാലാവസ്ഥ അനുഭവപ്പെടാറ്. ചില സമയങ്ങളില്‍ രൂക്ഷമായ തണുപ്പ് അനുഭവപ്പെടുന്നതിനാല്‍ സന്ദര്‍ശകര്‍ തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങള്‍ നിര്‍ബന്ധമായും കരുതണം. ചില സമയങ്ങളില്‍ താപനില നാല് ഡിഗ്രി വരെ താഴാറുണ്ട്.