Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഖണ്ട്വാ » കാലാവസ്ഥ

ഖണ്ട്വാ കാലാവസ്ഥ

വേനല്‍ക്കാലം

വേനല്‍ക്കാലത്ത്‌ ഖണ്ട്വായില്‍ ചൂടുള്ളതും വരണ്ടതുമായ കാലാവസ്ഥയാണ്‌ അനുഭവപ്പെടുന്നത്‌. മാര്‍ച്ച്‌ മുതല്‍ മെയ്‌ വരെയാണ്‌ ഇവിടുത്തെ വേനല്‍ക്കാലം. ഈ സമയത്ത്‌ താപനില 42 ഡിഗ്രി സെല്‍ഷ്യസ്‌ വരെ ഉയരാറുണ്ട്‌. ഈ സമയത്ത്‌ ഖണ്ട്വായിലേക്കുള്ള യാത്ര ഒഴിവാക്കുന്നതാണ്‌ നല്ലത്‌. അല്ലാത്തപക്ഷം യാത്രയ്‌ക്കിടെ നിര്‍ജ്ജലീകരണം, സൂര്യാഘാതം മുതലായ പ്രശ്‌നങ്ങള്‍ ഉണ്ടാകാം.

മഴക്കാലം

ജൂണില്‍ മഴ ആരംഭിക്കുന്നതോടെ ഖണ്ട്വായിലെ വേനലിന്റെ ശക്തി കുറയും. മഴക്കാലത്ത്‌ താപനില 23 ഡിഗ്രി സെല്‍ഷ്യസ്‌ വരെ താഴും. ഈ സമയത്ത്‌ ഇവിടെ കനത്ത മഴയാണ്‌ അനുഭവപ്പെടുന്നത്‌. ഖണ്ട്വാ സന്ദര്‍ശനത്തിന്‌ മഴക്കാലവും അനുയോജ്യമല്ല. കാരണം മഴ നിങ്ങളുടെ യാത്രയുടെ താളം തെറ്റിക്കാന്‍ സാധ്യതയേറെയാണ്‌.

ശീതകാലം

ഒക്ടോബറില്‍ ആരംഭിക്കുന്ന ശീതകാലം ഫെബ്രുവരി വരെ തുടരും. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ തണുപ്പ്‌ അതിന്റെ പാരമ്യത്തിലെത്തും. ശീതകാലത്തെ ശരാശരി കുറഞ്ഞ താപനില 10 ഡിഗ്രി സെല്‍ഷ്യസ്‌ ആണ്‌. ശൈത്യകാലത്ത്‌ ഖണ്ട്വായുടെ സൗന്ദര്യം പതിന്മടങ്ങായി വര്‍ദ്ധിക്കും. ഈ സമയത്ത്‌ ഖണ്ട്വാ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന സഞ്ചാരികള്‍ കമ്പിളി വസ്‌ത്രങ്ങള്‍ കരുതാന്‍ മറക്കരുത്‌.