Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ഖേഡ » കാലാവസ്ഥ

ഖേഡ കാലാവസ്ഥ

വേനല്‍ക്കാലത്തെ ചൂടും വരണ്ട കാലാവസ്ഥയും യാത്രക്കാരെ ബുദ്ധിമുട്ടിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഖേഡ സന്ദര്‍ശിക്കാനായി മഴക്കാലമോ മഞ്ഞുകാലമോ തെരഞ്ഞെടുക്കുന്നതായിരിക്കും ഉചിതം.

വേനല്‍ക്കാലം

മാര്‍ച്ച്‌ മുതല്‍ ജൂണ്‍ വരെയാണ് ഖേഡയിലെ വേനല്‍ക്കാലം. അത്യുഷ്ണവും വരണ്ട കാലാവസ്ഥയുമുള്ള ഇക്കാലത്തെ താപനില 43 ഡിഗ്രി സെല്‍ഷ്യസിനും 32 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും.

മഴക്കാലം

ജൂണ്‍, ജൂലായ്‌, ഓഗസ്റ്റ്‌, സെപ്റ്റംബര്‍ എന്നീ മാസങ്ങളില്‍ ഖേഡയില്‍ നല്ല മഴ ലഭിക്കാറുണ്ട്. ഇക്കാലത്തെ ഈര്‍പ്പമുള്ള അന്തരീക്ഷം യാത്രകള്‍ക്ക് അനുയോജ്യമാണ്. 

ശീതകാലം

ഒക്ടോബര്‍ മുതല്‍ ജനുവരി വരെ ഖേഡയിലെ താപനില 24 ഡിഗ്രി സെല്‍ഷ്യസിനും 12 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും. ഖേഡയില്‍ ഏറ്റവും സുഖകരമായ കാലാവസ്ഥ അനുഭവപ്പെടുന്നതും മഞ്ഞുകാലത്താണ്.