കിന്നൌര്‍ ജില്ലയിലെ ചരങ് പ്രദേശത്താണ് ഈ ക്ഷേത്രം. രങ്ക് രിക് തുംഗ്മ സമുച്ചയം എന്ന പേരിലും ഇത് അറിയപ്പെടുന്നു. രങ്ക് രിക് തുംഗ്മ എന്ന പഴയ ബുദ്ധപ്രതിമയാണ് ഇവിടെ പൂജിക്കപ്പെടുന്നത്. പതിനൊന്നാം നൂറ്റാണ്ടില്‍ പണിയിക്കപ്പെട്ട ഈ ക്ഷേത്രത്തില്‍ അശ്വാരൂഢനായ മൂര്‍ത്തിയുടെ ചെറിയൊരു ലോഹപ്രതിമയുണ്ട്. മൈത്രേയന്‍റെയും ബുദ്ധന്‍റെയും പ്രതിമകളും സഞ്ചാരികള്‍ക്ക് ഈ സമുച്ചയത്തില്‍ കാണാം. കളിമണ്‍ പ്രതിമകളാണ് ഇവിടത്തെ പ്രത്യേകത. ആനക്കൊന്പുകളുടെ ശേഖരവും കഠാരകളും എല്ലിന്‍റെ കൈപ്പിടിയുള്ള കത്തികളും ധാരാളം ചുമര്‍ ഛായാചിത്രങ്ങളും ഈ ക്ഷേത്രത്തിലുണ്ട്.
ക്ഷേത്രം കൊള്ളയടിക്കാനെത്തിയ ഒരു കവര്‍ച്ചാസംഘത്തെ ഇവിടത്തെ വിഗ്രഹങ്ങള്‍ ഭയപ്പെടുത്തി ഓടിച്ച ഒരു കാല്‍പനിക കഥ ഇവിടെ നിലവിലുണ്ട്. ക്ഷേത്രത്തിന്‍റെ പ്രവേശന കവാടത്തില്‍ നിലയുറപ്പിച്ച് കുതിരകള്‍ കുതിച്ചോടുന്ന ശബ്ദം അന്തരീക്ഷത്തില്‍ സൃഷ്ടിച്ചു. പേടിച്ചരണ്ട കള്ളന്‍മാര്‍ ക്ഷേത്രം വിട്ട് ഓടിപ്പോയി.



Click it and Unblock the Notifications