കിന്നൌര്‍ ജില്ലയില്‍ സ്ഥിതിചെയ്യുന്ന ഈ ഗ്രാമം സ്മുദ്രനിരപ്പില്‍ നിന്ന് 4000 മീറ്റര്‍ മുതല്‍ 5022 മീറ്റര്‍ വരെ ഉയരത്തിലാണ്. 30.89 ചതുരശ്ര കിലോമീറ്ററിലായി വ്യാപിച്ച് കിടക്കുന്ന ഈ സാങ്ച്വറി 1962 ലാണ്‍ പ്രഖ്യാപിതമായത്. 1974 ല്‍ വീണ്ടും പ്രഖ്യാപിതമായി. പ്രവിശാലമായ സമതലമാണ്‍ ഈ സാങ്ച്വറി. ഇതിന്‍റെ ചില ഭാഗങ്ങള്‍ ഫലഭൂയിഷ്ഠമല്ലാത്ത ശീതമരുഭൂമിയില്‍ ഉള്‍പെടുന്നു.
വനമാത്രകയിലുള്ള ഈ സാങ്ച്ച്വറിയില്‍ ഡ്വാര്‍ഫ് ജൂനിപര്‍സ് ക്ലബ്, ഡ്രൈ ആല്‍പിന്‍ സക്ലബ് എന്നീ അലങ്കാര വ്രക്ഷങ്ങളും വെസ്റ്റേണ്‍ ഹിമാലയന്‍ ടെന്പറേറ്റ് ഫോറസ്റ്റ്, കോണിഫറസ് ഫോറസ്റ്റ്. ഡ്രൈ കോണിഫറസ് ഫോറസ്റ്റ്, ഡ്രൈ ബ്രോഡ് ലീവ്ഡ് എന്നിങ്ങനെ വ്രക്ഷ വൈവിധ്യത്തിന്‍റെ അപാരതീരമാണ്‍ ഈ സാങ്ച്ച്വറി വിവിതയിനം മ്രഗങ്ങളെയും സഞ്ചാരികള്‍ക്ക് ഇവിടെ കണ്ടെത്താം.
ബ്ലൂഷീപ്, ബ്രൌണ്‍ ബെയര്‍, പുള്ളിപുലികള്‍, ഐബക്സ് മസ്ക് ഡീര്‍, ഹിമാലയന്‍ ബ്ലാക്ക് ബെയര്‍, ഗൊറലുകള്‍, യാകുകള്‍ എന്നിവ അവയില്‍ ചിലതാണ്‍. പ്രതിബന്ധങ്ങളൊന്നുമില്ലാതെ മ്രഗങ്ങളെ അനായാസം കാണാം എന്നതിനാല്‍ ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെ സാങ്ങച്വറി സന്ദര്‍ശിക്കാന്‍ ഉചിതമായ സമയമാണ്‍. സാങ്ങച്വറി സന്ദര്‍ശിക്കാന്‍ സഞ്ചാരികള്‍ മുന്‍ക്കൂട്ടി അനുമതി നേടിയിരിക്കണം.



Click it and Unblock the Notifications