ബസ്പ നദിയുടെ കരയില്‍ സമുദ്രനിരപ്പില്‍ നിന്ന് 3115 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ചെറിയൊരു ഗ്രാമമാണ് രക്ചം. രക് എന്നും ചം എന്നുമുള്ള രണ്ട് വാക്കുകള്‍ കൂടിച്ചേര്‍ന്നതാ ണ് രക്ചം. കല്ല്, പാലം എന്നിങ്ങനെയാണ് യഥാക്രമം അവയുടെ അര്‍ത്ഥം. കല്ലുകളാല്‍ പ്രകൃതി തീര്‍ത്ത ഒരു പാലം ബസ്പ നദിക്ക് മുകളിലൂടെ രൂപം കൊണ്ടതായി അവിടത്തുകാര്‍ വിശ്വസിക്കുന്നു. ഈ പാലമാണ് ഗ്രാമത്തിന്‍റെ പേരിനാധാരം. ഹിമാലയന്‍ സിദാര്‍, ബോപത്ര വൃക്ഷം എന്നിവ അവിടെ കാണപ്പെടുന്ന വൃക്ഷങ്ങളാണ്.



Click it and Unblock the Notifications