Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കിഫൈര്‍ » കാലാവസ്ഥ

കിഫൈര്‍ കാലാവസ്ഥ

ഒക്‌ടോബര്‍ മുതല്‍ മാര്‍ച്ച്‌ വരെയുള്ള കാലയളവാണ്‌ കിഫൈര്‍ സന്ദര്‍ശിക്കാന്‍ അനുയോജ്യം. മഴ കഴിഞ്ഞ്‌ ശൈത്യം തുടങ്ങുന്ന കാലയളവാണിത്‌. ചൂട്‌ നന്നായി കുറയുന്നതിനാല്‍ വിവിധ സ്ഥലങ്ങള്‍ കാണാന്‍ അനുയോജ്യമായ സമയമാണിത്‌.

വേനല്‍ക്കാലം

ഏപ്രില്‍, മെയ്‌ മാസങ്ങളില്‍ മാത്രമാണ്‌ കിഫൈറില്‍ വേനല്‍ക്കാലം അനുഭവപ്പെടുക. രണ്ട്‌ മാസമെ വേനല്‍ക്കാലമുള്ളുവെങ്കിലും ചൂട്‌ അസഹനീയമായിരിക്കും. ഇക്കാലയളവിലെ ശരാശരി താപനില 30-35 ഡിഗ്രി സെല്‍ഷ്യസ്‌ ആയിരിക്കും. കിഫൈറിലനുഭവപ്പെടുന്ന പരമാവധി താപനിലസ 37 ഡിഗ്രി സെല്‍ഷ്യസ്‌ ആണ്‌.

മഴക്കാലം

ജൂണില്‍ തുടങ്ങി ഒക്‌ടോബര്‍ വരെയാണ്‌ കിഫൈറിലെ വര്‍ഷകാലം. ചിലപ്പോള്‍ സെപ്‌റ്റംബറോടെ മഴ തീരും. സാധാരണ 75 മില്ലിമീറ്ററാണ്‌ കിഫൈറില്‍ രേഖപെടുത്തുന്ന മഴ. ഇക്കാലയളവില്‍ കാലാവസ്ഥ പ്രസന്നമായിരിക്കും. സന്ദര്‍ശനത്തിന്‌ അനുയോജ്യമായ കാലയളവാണിത്‌.

ശീതകാലം

വേനല്‍ക്കാലം പോലെ തന്നെ ഈര്‍പ്പം കൂടുതലുള്ള ശൈത്യകാലത്ത്‌ കഠിനമായ തണുപ്പായിരിക്കും അനുഭവപ്പെടുക. 2.7 ഡിഗ്രി സെല്‍ഷ്യസ്‌ വരെ താപനില താഴാറുണ്ട്‌. ശൈത്യാകലത്താണ്‌ കിഫൈര്‍ സന്ദര്‍ശിക്കുന്നതെങ്കില്‍ കമ്പിളി വസ്‌ത്രങ്ങള്‍ കരുതിയിരിക്കണം. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ്‌ ശൈത്യകാലം.