Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» കിഫൈര്‍

കിഫൈര്‍- സാരമാതിയുടെ സുരക്ഷയില്‍

5

നാഗാലാന്‍ഡിലെ ചെറുപട്ടണങ്ങളില്‍ ഒന്നാണ്‌ കിഫൈര്‍. നാഗാലാന്‍ഡിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളില്‍ ഒന്നായ സാരമാതി പര്‍വതത്തിന്‌ സമീപത്തായാണ്‌ ഈ പട്ടണം സ്ഥിതി ചെയ്യുന്നത്‌. 2004ല്‍ ട്യുയെന്‍സാങ്‌ ജില്ലയില്‍ നിന്നും വിഭജിച്ചുണ്ടായ പുതിയ ജില്ലയുടെ പേരും കിഫൈര്‍ എന്നു തന്നെയാണ്‌. നാഗാലാന്‍ഡിലെ ഒമ്പതാമത്തെ ജില്ലയാണിത്‌. വടക്ക്‌ ട്യുയെന്‍സാങ്‌ ജില്ലയും പടിഞ്ഞാറ്‌ ഫെക്‌ ജില്ലയും കിഴക്ക്‌ മ്യാന്‍മാറും ആണ്‌ കിഫൈറിന്റെ അതിര്‍ത്തികള്‍. നാഗാലാന്‍ഡിന്റെ തലസ്ഥാനമായ കൊഹിമയില്‍ നിന്നും 239  കിലോമീറ്റര്‍ അകലെയാണ്‌ കിഫൈര്‍ സ്ഥിതി ചെയ്യുന്നത്‌.

യിംചുന്‍ഗെര്‍, ഖിയാംനിയന്‍ഗാന്‍, ഫോം, സങ്‌താംസ്‌,സുമിസ്‌ തുടങ്ങിയ നാഗ വംശജരാണ്‌ കിഫൈറില്‍ വസിക്കുന്നത്‌. വാല്‍ഫുര്‍ ഗ്രാമത്തിന്‌ സമീപമുള്ള കെമെഫു എന്ന സ്ഥലത്തുനിന്നുള്ളവരാണ്‌ യിംചുങ്കേഴ്‌സ്‌ എന്നാണ്‌ നാടോടി കഥകളില്‍ പറയുന്നത്‌.

കിഫൈര്‍ & സരമാതി- മനോഹരമായ യോജിപ്പ്‌

നാഗാലാന്‍ഡിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ സാരാമാതി പര്‍വതങ്ങളിലേയ്‌ക്ക്‌ എത്തി നോക്കി നില്‍ക്കുന്ന കിഫൈറിന്റെ പ്രകൃതി ഭംഗി സന്ദര്‍ശകരെ അമ്പരിപ്പിക്കുന്നതാണ്‌. സമുദ്ര നിരപ്പില്‍ നിന്നും 3841 മീറ്റര്‍ ഉയരത്തിലുള്ള പര്‍വ ശിഖരങ്ങള്‍ ശൈത്യകാലത്ത്‌ പൂര്‍ണമായി മഞ്ഞ്‌ മൂടി കിടക്കുകയായിരിക്കും. സരമാതിയാണ്‌ ഈ ചെറുപട്ടണത്തെ സംരക്ഷിക്കുന്നതെന്നാണ്‌ പറയപ്പെടുന്നത്‌.

കിഫൈറിലെ പ്രകൃതി ദൃശ്യങ്ങള്‍

ഫക്കിം വന്യജീവി സങ്കേതം, സലോമി,മിമി ഗുഹകള്‍ എന്നിവയാണ്‌ കിഫൈറില്‍ പ്രധാനമായി കാണാനുള്ളത്‌. ലവേഴ്‌സ്‌ പാരഡൈസും, സുഖയാപ്‌ പാറചെരുവും പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്‌. കിഫൈറിന്‌ സമീപമുള്ള സിമി ഗ്രാമം സന്ദര്‍ശിക്കുകയാണെങ്കില്‍ ഒരിക്കലും നിലയ്‌ക്കാത്ത വവാദെ വെള്ളച്ചാട്ടവും ഇരട്ട പാറകളും കാണാന്‍ കഴിയും. സങ്‌ഫൂര്‍ അഥവ സിഫിയില്‍ ഒരു പഴയ സങ്‌തം ഗോത്ര ഗ്രാമം ഉണ്ട്‌. ഇവിടെ പ്രശസ്‌തമായോരു നിങ്‌ത്സലോങ്‌ എന്നറിയപ്പെടുന്ന ഒറ്റക്കല്‍ സ്ഥാപിച്ചിട്ടുണ്ട്‌.

കിഫൈര്‍ പ്രശസ്തമാക്കുന്നത്

കിഫൈര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം കിഫൈര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം കിഫൈര്‍

  • റോഡ് മാര്‍ഗം
    ദേശീയ പാത 155 വഴി നാഗാലാന്‍ഡിന്റെ മറ്റ്‌ ഭാഗങ്ങളുമായി കിഫൈര്‍ ബന്ധപ്പെട്ട്‌ കിടക്കുന്നു. കൊഹിമ, മെലൂരി, ദിമാപൂര്‍, മോകോചുങ്‌ ചുടങ്ങിയ സ്ഥലങ്ങളുമായി ദേശീയപാത കിഫൈറിനെ ബന്ധിപ്പിക്കുന്നുണ്ട്‌. നാഗാലാന്‍ഡില്‍ എവിടെ നിന്നും കിഫൈറിലേക്ക്‌ സര്‍ക്കാര്‍ ബസുകളും സ്വകാര്യ ടാക്‌സികളും ലഭിക്കും. സംസ്ഥാന ഹൈവെ ട്യുയെന്‍സാങ്‌-കിഫൈര്‍-മെലൂരി എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്നു.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    ദീമാപൂര്‍ മാത്രമാണ്‌ നാഗാലാന്‍ഡിലെ ഏക റയില്‍വെസ്റ്റേഷന്‍. ട്രയിന്‍മാര്‍ഗം വരികയാണെങ്കില്‍ ദിമാപൂരിലെത്തി റോഡ്‌ മാര്‍ഗം കിഫൈറിലേക്ക്‌ എത്തിച്ചേരാം. ദിമാപൂരില്‍ നിന്നും കിഫൈറിലേക്ക്‌ എല്ലാ ദിവസവും നാഗാലാന്‍ഡ്‌ സര്‍ക്കാര്‍ ബസുകളും സ്വകാര്യ ടൂറിസ്റ്റ്‌ ബസുകളും ലഭ്യമാകും.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    471 കിലോ മീറ്റര്‍ അകലെയുള്ള ദിമാപൂര്‍ മാത്രമാണ്‌ കിഫൈറിലേക്കെത്താനുള്ള സമീപത്തുള്ള ഏക വിമാനത്താവളം. റോഡ്‌ മാര്‍ഗം 8 മണിക്കൂര്‍ യാത്ര വേണിവരും ദിമാപൂരില്‍ നിന്നും കിഫൈറിലെത്താന്‍. ജോര്‍ഹട്ടും ഗുവാഹത്തിയുമാണ്‌ ഇവിടേയ്‌ക്കെത്താനുള്ള മറ്റ്‌ വിമാനത്താവളങ്ങള്‍ .
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
18 Apr,Thu
Return On
19 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
18 Apr,Thu
Check Out
19 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
18 Apr,Thu
Return On
19 Apr,Fri