ഒക്ടോബര്‍ മുതല്‍മ മാര്‍ച്ച് വരെയുള്ള മാസങ്ങളാണ് കിഷന്‍ഗഡ് സന്ദര്‍ശനത്തിന് അനുയോജ്യം. ഇക്കാലത്ത് പൊതുവേ മനോഹരമായ കാലാവസ്ഥയായിരിക്കും ഇവിടെ.
മാര്‍ച്ച് മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം. 27 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 38 ഡിഗ്രി സെല്‍ഷ്യസ് വേനല്‍ക്കാലത്ത് കിഷന്‍ഗഡില്‍ അന്തരീക്ഷതാപം ഉയരാറുണ്ട്.
ഇടക്കിടെ മഴ അനുഭവപ്പെടുന്ന പ്രദേശമാണിത്. കണക്കുകൂട്ടലുകളൊക്കെ തെറ്റിച്ച് പെയ്യുന്ന മഴയാണ് മഴക്കാലത്തെ കിഷന്‍ഗഡിന്റെ പ്രത്യേകത.
ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ നീളുന്ന ശീതകാലം തന്നെയാണ് കിഷന്ഗഡിനെ ഏറ്റവും സുന്ദരമാക്കുന്ന കാലം, പ്രസന്നമായ കാലാവസ്ഥയാണ് ഈ സമയത്ത് അനുഭവപ്പെടുക. 6 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 23 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഇക്കാലത്ത് അന്തരീക്ഷ താപം അനുഭവപ്പെടാറുള്ളത്. യാത്രയ്ക്ക് ഏറ്റവും അനുയോജ്യമായ സമയം ഇതാണ്.