Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» കിഷന്‍ഗഡ്

കിഷന്‍ഗഡ് എന്ന മാര്‍ബിള്‍ സിറ്റി

9

അജ്മീറില്‍ നിന്നും 29 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറ് മാറി സ്ഥിതിചെയ്യുന്ന ഒരു മുനിസിപ്പാലിറ്റിയാണ് കിഷന്‍ഗഡ്. രാജസ്ഥാനിലെ ജോധ്പൂര്‍ രാജകുമാരനായിരുന്ന കിഷന്‍സിംഗിന്റെ പേരില്‍ നിന്നാണ് ഈ നഗരം കിഷന്‍ഗഡ് എന്ന് അറിയപ്പെട്ടുതുടങ്ങിയതെന്ന് കരുതപ്പെടുന്നു. തന്റെ ബുദ്ധിയും ശക്തിവൈഭവവും ഉപയോഗിച്ച് കീഴടക്കിയ കിഷന്‍ഗഡ് ബ്രിട്ടീഷ് ഭരണകാലത്ത് ജോധ്പൂരിന്റെ തലസ്ഥാനനഗരിയായിരുന്നു.

ചരിത്രത്തിലൂടെ

1840 മുതല്‍ 1879 വരെ പൃത്ഥ്വി സിംഗായിരുന്നു കിഷന്‍ഗഡ് ഭരിച്ചിരുന്നത്. പിന്നീട് പൃത്ഥ്വി സിംഗിന്റെ മകനായ സര്‍ദല്‍ സിംഗും ഇവിടം ഭരിച്ചു. ഇപ്പോള്‍ ബ്രിരാജ് സിംഗ്ജിയാണ് കിഷന്‍ഗഡിന്റെ മഹാരാജാവ്. ഫൂല്‍ മഹല്‍ പാലസ്, കിഷന്‍ഗഡ് കോട്ട, രൂപന്‍ഗഡ് കോട് തുടങ്ങിയ ആകര്‍ഷണങ്ങളാണ് കിഷന്‍ഗഡിനെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട നഗരമാക്കുന്നത്. ബാനി താനിയെന്നറിയപ്പെടുന്ന കിഷന്‍ഗഡ് സ്റ്റൈല്‍ ഓഫ് പെയിന്റിംഗ് പ്രശസ്തമാകുന്നത് ഈ നഗരത്തിന്റെ പേരിലാണ്. ഭൂപ്രകൃതിയെ എടുത്തുകാട്ടുന്ന കിഷന്‍ഗഡ് വരകളുടെ പ്രധാന പ്രത്യേകത അതില്‍ പതിഞ്ഞിരിക്കുന്ന പച്ചപ്പ് തന്നെയാണ്.

എത്തിച്ചേരാന്‍

135 കിലോമീറ്ററകലെയായി സ്ഥിതിചെയ്യുന്ന ജയ്പൂരിലെ സാംഗനീര്‍ എയര്‍പോര്‍ട്ടാണ് കിഷന്‍ഗഡിന് സമീപത്തെ വിമാനത്താവളം. അടുത്ത റെയില്‍വേസ്റ്റേഷനായ അജ്മീറിലേക്ക് ഇവിടെനിന്നും 27 കിലോമീറ്റര്‍ ദൂരമുണ്ട്. ആഗ്ര, ബിക്കാനീര്‍, ജോധ്പൂര്‍, ജയ്‌സാല്‍മീര്‍, ഭരത്പൂര്‍ എന്നിവിടങ്ങളില്‍ നിന്നും നിരവധി ബസ്സ് സര്‍വ്വീസുകള്‍ കിഷന്‍ഗഡിലേക്കുണ്ട്.

ആഘോഷങ്ങള്‍

ജൂലൈ ആഗസ്ത് മാസങ്ങളിലെ ഗാംഗ്വാര്‍ ഉത്സവമാണ് കിഷന്‍ഗഡിലെ പ്രധാനപ്പെട്ട ആഘോഷം. ഇതില്‍ പങ്കുചേരാനായി നാനാഭാഗങ്ങളില്‍ നിന്നും ആളുകള്‍ എത്തിച്ചേരുന്നു. ഹോളിയും ദീപാവലിയുമാണ് കിഷന്‍ഗഡില്‍ വ്യാപകമായി ആഘോഷിക്കപ്പെടുന്ന രണ്ട് ഉത്സവങ്ങള്‍. ഒക്‌ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം.

രസകരമായ ചിലത്

ഇന്ത്യയുടെ മാര്‍ബിള്‍ സിറ്റി എന്ന ഇരട്ടപ്പേരുള്ള നഗരമാണ് കിഷന്‍ഗഡ്. വറ്റല്‍മുളകിന്റെ മൊത്തവ്യാപാരകേന്ദ്രം, ഗ്രാനൈറ്റ്, മാര്‍ബിള്‍ തുടങ്ങിയവയുടെ വിപുലമായ മാര്‍ക്കറ്റ് എന്ന നിലയിലും പ്രശസ്തമാണ് കിഷന്‍ഗഡ്. മാത്രമല്ല, നവഗ്രഹങ്ങള്‍ക്ക് മാത്രമായി ഒരു ക്ഷേത്രമുള്ള ലോകത്തിലെ ഒരേയൊരിടം എന്ന ഖ്യാതിയും കിഷന്‍ഗഡിനുണ്ട്.

കിഷന്‍ഗഡ് പ്രശസ്തമാക്കുന്നത്

കിഷന്‍ഗഡ് കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം കിഷന്‍ഗഡ്

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം കിഷന്‍ഗഡ്

 • റോഡ് മാര്‍ഗം
  രാജസ്ഥാനിലെ പ്രമുഖ നഗരങ്ങളില്‍ നിന്നും റോഡ് മാര്‍ഗം എളുപ്പത്തില്‍ ഇവിടെയെത്താം. ആഗ്ര, ബിക്കാനീര്‍, ജോധ്പൂര്‍, ജയ്‌സാല്‍മീര്‍, ഭരത്പൂര്‍ എന്നിവിടങ്ങളില്‍ നിന്നും നിരവധി ബസ്സ് സര്‍വ്വീസുകള്‍ കിഷന്‍ഗഡിലേക്കുണ്ട്.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  അടുത്ത റെയില്‍വേസ്റ്റേഷനായ അജ്മീറിലേക്ക് ഇവിടെനിന്നും 30 കിലോമീറ്റര്‍ ദൂരമാണുള്ളത്. അജ്മീര്‍ ജങ്ഷന്‍ റെയില്‍വേസ്‌റ്റേഷനിലേയ്ക്ക് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും തീവണ്ടി സര്‍വ്വീസുകളുണ്ട്. രാജസ്ഥാനിലെ പ്രധാന റെയില്‍ ഹെഡാണ് അജ്മീര്‍ ജങ്ഷന്‍ സ്‌റ്റേഷന്‍.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  135 കിലോമീറ്ററകലെയായി സ്ഥിതിചെയ്യുന്ന ജയ്പൂരിലെ സാംഗനീര്‍ എയര്‍പോര്‍ട്ടാണ് കിഷന്‍ഗഡിന് സമീപത്തെ വിമാനത്താവളം. വിമാനത്താവളത്തില്‍ നിന്നും കിഷന്‍ഗഡിലേക്ക് ടാക്‌സികള്‍ ലഭിയ്ക്കും. ദില്ലിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം, മുംബൈയിലെ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളം തുടങ്ങിയ പ്രമുഖ വിമാനത്താവളങ്ങളില്‍ നിന്നെല്ലാം ഇങ്ങോട്ട് വിമാനസര്‍വ്വീസുകളുണ്ട്.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
23 Oct,Sat
Return On
24 Oct,Sun
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
23 Oct,Sat
Check Out
24 Oct,Sun
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
23 Oct,Sat
Return On
24 Oct,Sun