പേരുപോലെ തന്നെ ചൈനയില്‍ നിന്നും ഇന്ത്യയിലെത്തിയതാണ് കൊച്ചിയിലെ ചൈനീസ് ഫിഷിങ്ങ് നെറ്റുകള്‍. ചൈനീസ് സഞ്ചാരിയായിരുന്ന സെംഗ് ഹീയാണ് ഇത് കേരളത്തിലെത്തിച്ചത്. ചീനവല എന്നാണ് മലയാളത്തില്‍ ഇതിന് വിളിക്കുക. മലബാര്‍ തീരത്തേക്കുവന്ന ആദ്യ സന്ദര്‍ശകര്‍ ഉപയോഗിച്ചിരുന്ന വലിയ മീന്‍പിടുത്ത വലകളിലൊന്നാണിത്. ഏ.ഡി 1350നും 1450നും ഇടയില്‍ ഇവിടെയെത്തിയ കുബ്ലെഖന്‍ രാജാവിന്റെ വ്യാപാരികള്‍ ഈ നെറ്റ് ഉപയോഗിച്ചിരുന്നതായി പറയപ്പെടന്നു.
തേക്കുമരവും മുളന്തണ്ടും ഉപയോഗിച്ചാണ് ചീനവല നിര്‍മിക്കുന്നത്. ബീച്ചിനരികിലുള്ള വാസ്‌കോഡ ഗാമ സ്‌ക്വയറില്‍ നിന്നു നോക്കിയാല്‍ ഈ വലകള്‍ താഴ്ന്നു പോകുന്നതും മീന്‍പിടിക്കുന്നതും കാണാന്‍ പറ്റും. രുചികരമായ കടല്‍ വിഭവങ്ങളും ഇളനീരും ലഭിക്കുന്ന സ്ഥലം കൂടിയാണിത്.



Click it and Unblock the Notifications