എറണാകുളം ആലുവ റോഡില്‍ നഗരത്തില്‍ നിന്ന് 10 കി.മീ അകലെയാണ് കേരള ചരിത്ര മ്യൂസിയം സ്ഥിതിചെയ്യുന്നത്. മാധവന്‍ നായര്‍ ഫൗണ്ടേഷന്‍ എന്നും ഈ മ്യൂസിയത്തിന് പേരുണ്ട്. നവീന ശിലായുഗം മുതല്‍ ആധുനിക യുഗം വരെയുള്ള കേരളചരിത്രം ഇവിടെ സന്ദര്‍ശകര്‍ക്കായി ക്രമീകരിച്ചിരിക്കുന്നു. ഇംഗ്ലീഷിലും മലയാളത്തിലും വിവരങ്ങളുടെ ലൈറ്റ് ആന്റ് സൌണ്ട് ഷോയും ഇവിടെയുണ്ട്.
ഇരുന്നൂറോളം കലാകാരന്‍മാരുടെ പെയിന്റിംഗുകള്‍, ശില്പങ്ങള്‍ എന്നിവയടങ്ങിയ ഗ്യാലറിയാണ് ഇതിന്റെ പ്രത്യേകത. സെന്റര്‍ ഫോര്‍ വിഷ്വല്‍ ആര്‍ട്‌സില്‍ ലോകപ്രശസ്തരായ ചിത്രകാരന്മാരുടെ സൃഷ്ടികളുടെ യഥാര്‍ത്ഥ പകര്‍പ്പുകളും ഇന്ത്യന്‍ ചിത്രകലാ രംഗത്തെ പ്രധാന ചുവര്‍ ചിത്രങ്ങളുടെയും പകര്‍പ്പുകള്‍ സൂക്ഷിച്ചിരിക്കുന്നു. മ്യൂസിയത്തിന്റെ കവാടത്തിലായി പരശുരാമന്റെ വലിയൊരു പ്രതിമ കാണാം. തിങ്കള്‍ ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ 5 വരെയാണ് സന്ദര്‍ശന സമയം.



Click it and Unblock the Notifications