ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ് ഡേവിഡ് ഹാള്‍ നിര്‍മിച്ചത്. 1695 ലായിരുന്നു ഇത്. ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിന് സമീപത്തായാണ് ഡേവിഡ് ഹാള്‍ സ്ഥിതിചെയ്യുന്നത്. ജൂത വ്യാപാരിയായ ഡേവിഡ് കോഡര്‍ എന്നയാള്‍ കൈവശപ്പെടുത്തുകയും ഇവിടെ താമസിക്കുകയും ചെയ്തു. അതോടെയാണ് ഈ കെട്ടിടം ഡേവിഡ് ഹാള്‍ എന്ന പേരില്‍ അറിയപ്പെട്ടുതുടങ്ങിയത്. ഹോര്‍ത്തൂസ് മലബാറിക്കസ് എന്ന ഗ്രന്ഥം രചിച്ച ഡച്ച് കമാണ്ടര്‍ ഹെന്റിക് വാന്‍ റീഡുമായി ബന്ധപ്പെട്ടതാണ് ഈ ബംഗ്ലാവ്. ഡേവിഡ് ഹാള്‍ പിന്നീട് ആര്‍ട്ട് ഗ്യാലറിയായി രൂപാന്തരം പ്രാപിച്ചു. 317 വര്‍ഷത്തിലധികം പഴക്കമുള്ള ഡേവിഡ് ഹാള്‍ ഇന്ന് കള്‍ച്ചറല്‍ പ്രോഗ്രാമുകളുടെ കേന്ദ്രം കൂടിയാണ്.