Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» കൊട്ടാരക്കര

കൊട്ടാരക്കര - കഥകളിയുടെ കളിത്തൊട്ടില്‍

12

കൊട്ടാരക്കരയെന്നു കേള്‍ക്കുമ്പോള്‍ത്തന്നെ മനസ്സിലേയ്ക്ക് വരുക കൊട്ടാരക്കര ഭഗവതിക്ഷേത്രവും അവിടത്തെ ഉണ്ണിയപ്പവുമാണ്. ഇതുമാത്രമല്ല, രസമുകുളങ്ങള്‍ക്കെന്നപോലെ കണ്ണിനും കാതിനും സുഖം പകരുന്ന പലതുമുണ്ട് കഥകളിയുടെ കളിത്തൊട്ടില്‍കൂടിയായ കൊട്ടാരക്കരയില്‍. കൊല്ലം ജില്ലയിലാണ് കൊട്ടാരക്കര, കൊട്ടാരം എന്ന വാക്കും കരയെന്ന വാക്കും ചേര്‍ന്നാണ് കൊട്ടാരക്കരയെന്ന സ്ഥലനാമം രൂപപ്പെട്ടത്. കൊട്ടാരങ്ങളുണ്ടായിരുന്ന കരയെന്ന രീതിയിലാണ് കൊട്ടാരക്കരയെന്ന പേരുവന്നതെന്ന് പറയുന്നു.

പണ്ട് അതായത് കേരളസംസ്ഥാനരൂപീകരണത്തിനും മുമ്പ് ഇളയിടത്ത് സ്വരൂപത്തിന്റെ ആസ്ഥാനായിരുന്നു കൊട്ടാരക്കര. തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ കീഴിലായിരുന്നു ഈ സ്ഥലം. കൊട്ടാരക്കരയിലെ ആദ്യത്തെ കൊട്ടാരം പണിതത് പതിനാലാം നൂറ്റാണ്ടിലാണെന്നാണ് ചരിത്രം പറയുന്നത്. പല കൊട്ടാരങ്ങളുടെയും അവശിഷ്ടങ്ങള്‍ ഇപ്പോഴും കൊട്ടാരക്കരയില്‍ കാണാം.

രാമനാട്ടത്തിന്റെ ഉപജ്ഞാതാവായിരുന്ന കൊട്ടാരക്കരത്തമ്പുരാന്‍ ഇളയിടത്തുസ്വരൂപത്തിന്റെ കൊട്ടാരക്കരശാഖയിലെ അംഗമായിരുന്നു. 1742ല്‍ എളയിടത്തുസ്വരൂപത്തെ മാര്‍ത്താണ്ഡവര്‍മ്മ തിരുവിതാകൂറില്‍ ലയിപ്പിയ്ക്കുകയായിരുന്നു. കാടും മലയും ആറുംമെല്ലാമുള്ള നാടാണ് കൊട്ടാരക്കര.

കൊട്ടാരക്കരയുടെ മറ്റൊരു പ്രധാനപ്രത്യേകതയെന്നത് കഥകളിയുടെ പിറവിയിവിടെയായിരുന്നു എന്നതാണ്. കൊട്ടാരക്കര രാജാവിന്റെയും കോഴിക്കോട് രാജാവിന്റെയും സ്പര്‍ധയാണ് കഥകളിയെന്ന കലാരൂപത്തിന്റെ പിറവിയ്ക്ക് കാരണമെന്നാണ് പറയപ്പെടുന്നത്. പതിനേഴാം നൂറ്റാണ്ടിലാണ് കഥകളി പിറന്നത്. കൊട്ടാരക്കരയിലെ ഇളമുറത്തമ്പുരാനായ വീര കേരളവര്‍മ്മ രാമായണത്തെ എട്ട് ദിവസത്തെ കഥയാക്കി വിഭജിച്ച് നിര്‍മ്മിച്ച രാമനാട്ടമാണ് പിന്നീട് കഥകളിയായി പരിണാമം പ്രാപിച്ചത്.

കോഴിക്കോട്ടെ മാനവേദ രാജാവ് എട്ടുദിവസത്തെ കഥയായി കൃഷ്ണനാട്ടം തയ്യാറാക്കിയതറിഞ്ഞ കൊട്ടാരക്കര തമ്പുരാന്‍ കൃഷ്ണനാട്ടം കലാകാരന്മാരെ അയച്ചുതരണമെന്ന് സാമൂതിരി രാജാവിനോട് ആവശ്യപ്പെട്ടു. എന്നാല്‍ തെക്കുനാട്ടിലുള്ളവര്‍ക്ക് കൃഷ്ണനാട്ടം കണ്ടുരസിക്കാന്‍മാത്രം കഴിവില്ലെന്ന് ആക്ഷേപിച്ച മാനവേദ രാജാവ് കലാകാരന്മാരെ അയച്ചില്ലത്രേ. ഇതില്‍ വാശികയറിയ കേരളവര്‍മ്മ രാമനാട്ടം നിര്‍മ്മിച്ചുവെന്നും അതാണ് കഥകളിയായി മാറിയതെന്നുമാണ് പറയപ്പെടുന്നത്. പിന്നീട് കൊട്ടാരക്കെട്ടുകളും ക്ഷേത്രങ്ങളിലെ കൂത്തമ്പലങ്ങളും കടന്ന് ഈ കലാരൂപം സാധാരണക്കാരിലേയ്ക്കും പിന്നീട് കേരളത്തിനും തുടര്‍ന്ന് ഇന്ത്യയ്ക്കും പുറത്തെത്തുകയാണുണ്ടായത്.

സമ്മിശ്രകാഴ്ചകളുടെ ഭൂമി

കൊട്ടാരങ്ങള്‍, ക്ഷേത്രങ്ങള്‍, പള്ളികള്‍, പഴയവ്യാപാരകേന്ദ്രങ്ങള്‍ എന്നിങ്ങനെ വല്ലാത്ത വൈവിധ്യങ്ങളുള്ളതാണ് കൊട്ടാരക്കര. മഹാഗണപതിക്ഷേത്രവും, ശ്രീ മണികണ്‌ഠ്വേശ്വര മഹാദേവ ക്ഷേത്രവുമാണ് ഇവിടുത്തെ പ്രശസ്തമായ ക്ഷേത്രങ്ങള്‍. പത്തനാപുരം കൊട്ടാരവും കൊട്ടാരക്കര കൊട്ടാരവും, കിഴക്കേത്തെരുവ് ഓര്‍ത്തഡോക്‌സ് പള്ളിയുമാണ് മറ്റ് കാഴ്ചകള്‍.

കൊല്ലം നഗരത്തില്‍ നിന്നും 27 കിലോമീറ്റര്‍ അകലെയാണ് കൊട്ടാരക്കര. തിരുവനന്തപുരത്തുനിന്നും 60 കിലോമീറ്ററാണ് ഇങ്ങോട്ടുള്ള ദൂരം. റോഡുമാര്‍ഗ്ഗവും റെയില്‍മാര്‍ഗ്ഗവുമെല്ലാം സുഖകരമായി ചെന്നെത്താവുന്ന സ്ഥലമാണിത്. വര്‍ഷത്തില്‍ ഏതാണ്ട് എല്ലാകാലത്തും ഇവിടെ സന്ദര്‍ശനം നടത്താം. കൊട്ടാരക്കരയിലേയ്ക്കുള്ള യാത്രയ്‌ക്കൊപ്പം തന്നെ കൊല്ലം ജില്ലയിലെ മറ്റ് സ്ഥലങ്ങളും കാണാവുന്നതാണ്.

കൊട്ടാരക്കര പ്രശസ്തമാക്കുന്നത്

കൊട്ടാരക്കര കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം കൊട്ടാരക്കര

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം കൊട്ടാരക്കര

  • റോഡ് മാര്‍ഗം
    കൊട്ടാരക്കരയിലേയ്ക്ക് കേരളത്തിന്റെ മിക്ക ഭാഗങ്ങളില്‍ നിന്നും സര്‍ക്കാര്‍ ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ഒട്ടേറെ സര്‍ക്കാര്‍ ബസുകള്‍ തിരുവനന്തപുരത്തിന്റെയും കൊല്ലത്തിന്റെയും എറണാകുളത്തിന്റെയും വിവിധ ഭാഗങ്ങളില്‍ നിന്നും കൊട്ടാരക്കരയ്ക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. തമിഴ്‌നാട്ടിലെ നഗരങ്ങളില്‍ നിന്നും കര്‍ണാടകത്തിലെ നഗരങ്ങളില്‍ നിന്നും ഇങ്ങോട്ട് ബസ് സര്‍വ്വീസുകളുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    നഗരഹൃദയത്തില്‍ നിന്നും 2 കിലോമീറ്റര്‍ അകലെയാണ് ഇവിടുത്തെ റെയില്‍വേ സ്‌റ്റേഷന്‍. കൊല്ലം-മധുര റൂട്ടിലാണ് കൊട്ടാരക്കര സ്‌റ്റേഷന്‍ സ്ഥിതിചെയ്യുന്നത്. കൊല്ലമാണ് തൊട്ടടുത്തുള്ള വലിയ റെയില്‍വേ സ്‌റ്റേഷന്‍, ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തീവണ്ടികള്‍ ഈ വഴി കടന്നുപോകുന്നുണ്ട്. കൊട്ടാരക്കരയില്‍ നിന്നും 23 കിലോമീറ്റര്‍ അകലെയാണ് കൊല്ലം സ്‌റ്റേഷന്‍. പുനലൂര്‍ സ്റ്റേഷനും കൊട്ടാരക്കരയ്ക്കടുത്താണ്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളമാണ് കൊട്ടാരക്കരയ്ക്ക് അടുത്തുള്ളത്. ഇവിടേയ്ക്ക് 70 കിലോമീറ്ററാണ് ദൂരം. ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നും ഇങ്ങോട്ട് വിമാനസര്‍വ്വീസുകളുണ്ട്. വിമാനത്താവളത്തില്‍ നിന്നും ബസിലോ ടാക്‌സിയിലോ കൊട്ടാരക്കരയിലെത്താം.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat