കൊച്ചിയിലെ പ്രധാനപ്പെട്ട പാര്‍ക്കുകളിലൊന്നാണ് സുഭാഷ് പാര്‍ക്ക് എന്ന പേരില്‍ അറിയപ്പെടുന്ന സുഭാഷ് ചന്ദ്ര ബോസ് പാര്‍ക്ക്. കൊച്ചി നഗരഹൃദയഭാഗത്ത് മഹാരാജാസ് കോളേജിന് സമീപത്തായാണ് സുഭാഷ് പാര്‍ക്ക് സ്ഥിതിചെയ്യുന്നത്. സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഏതാനും മിനുട്ട് കൊണ്ട് സുഭാഷ് പാര്‍ക്കിലേക്ക് നടന്നെത്താം.
സ്വാതന്ത്രസമരസേനാനി സുഭാഷ് ചന്ദ്ര ബോസിന്റെ പേരില്‍ അറിയപ്പെടുന്ന ഈ പാര്‍ക്ക് കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ആകര്‍ഷിക്കുന്ന ഒന്നാണ്. വേമ്പനാട്ട് കായലിന്റെയും കൊച്ചി തുറമുഖത്തിന്റെയും ദൂരക്കാഴ്ചകള്‍ ഇവിടെ നിന്നും ലഭിക്കും. എറണാകുളത്തപ്പന്‍ ശിവക്ഷേത്രവും ദര്‍ബാര്‍ ഹാളും കൊച്ചി ഫെറിയും മറൈന്‍ ഡ്രൈവും സുഭാഷ് പാര്‍ക്കിന് സമീപത്തെ പ്രശസ്തമായ കാഴ്ചകളാണ്.



Click it and Unblock the Notifications