Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» തൃശ്ശൂര്‍

തൃശ്ശൂര്‍ - കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനം

46

പൂരങ്ങളുടെ, പൂരങ്ങളുടെ നാടായ തൃശ്ശൂരിന്റെ വിശേഷങ്ങള്‍ പറഞ്ഞാല്‍ തീരുന്നതല്ല. തിരുശിവന്റെ പേരിലുള്ള നാട് എന്ന അര്‍ത്ഥത്തിലുള്ള തൃശ്ശിവപേരൂര്‍ എന്ന പദം ലോപിച്ചാണ് തൃശ്ശൂര്‍ എന്ന സ്ഥലനാമമുായത് എന്നാണ് കരുതപ്പെടുന്നത്. തൃശ്ശിവപേരൂര്‍ ബ്രിട്ടീഷുകാര്‍ക്ക് ട്രിച്ചൂര്‍ ആയും കാലക്രമേണ തൃശ്ശൂര്‍ ആയും മാറുകയായിരുന്നു. കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനം എന്നതുമാത്രമല്ല, തൃശ്ശൂര്‍ പൂരത്തിന്റെ നാട് എന്ന നിലക്കുകൂടിയാണ് ലോകമെങ്ങും തൃശ്ശൂര്‍ അറിയപ്പെടുന്നത്. പഴയകാലത്ത് കൊച്ചി രാജവംശത്തിന്റെ ആസ്ഥാനമായിരുന്നു ഈ നഗരം. കൊച്ചി രാജാവായിരുന്ന രാമവര്‍മ ശക്തന്‍ തമ്പുരാനാണ് തൃശ്ശൂര്‍ നഗരത്തിന്റെ ശില്‍പി എന്ന് അറിയപ്പെടുന്നത്.

അവധിക്കാലം ചെലവഴിക്കാന്‍ ഏറ്റവും പറ്റിയ കേരളീയ നഗരങ്ങളിലൊന്നാണ് തൃശ്ശൂര്‍ എന്ന് സംശയമില്ലാതെ പറയാം. നഗരഹൃദയത്തിലുള്ള തേക്കിന്‍കാട് മൈതാനവും ശ്രീ വടക്കുംനാഥക്ഷേത്രവും ബൈബിള്‍ ടവറും കേരള കലാമണ്ഡലവും ചാവക്കാട് ബീച്ചും തൃശ്ശൂരിലെ വൈവിധ്യമാര്‍ന്ന കാഴ്ചകളില്‍പ്പെടുന്നു. വടക്ക് മലപ്പുറം ജില്ല, കിഴക്ക് പാലക്കാട്, കോയമ്പത്തൂര്‍ ജില്ലകള്‍, പടിഞ്ഞാറ് അറബിക്കടല്‍, തെക്ക് ഇടുക്കി, എറണാകുളം ജില്ലകള്‍ എന്നിവയാണ് തൃശൂര്‍ ജില്ലയുടെ അതിര്‍ത്തികള്‍. ഭാരതപ്പുഴ, കരുവന്നൂര്‍ പുഴ, ചാലക്കുടിപ്പുഴ, കേച്ചേരിയാര്‍, കുറുമാലി പുഴ എന്നീ നദികളൊഴുകുന്ന തൃശ്ശൂര്‍ ജില്ലയില്‍ പ്രധാനപ്പെട്ട ജലവൈദ്യുത പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നു.

സംസ്‌കാരവൈവിധ്യത്തിന്റെ നാട്

നിരവധി സംസ്‌കാരങ്ങളുടെ സംഗമഭൂമിയാണ് കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന തൃശ്ശൂര്‍. ഏറെ നാളത്തെ ചരിത്രവും അധിനിവേശങ്ങളുടെ കഥകളും പറയാനു് തൃശ്ശിവപേരൂരിന്റെ മണ്ണിന്. പോര്‍ട്ടുഗീസുകാര്‍, ഡച്ചുകാര്‍, ബ്രിട്ടീഷുകാര്‍ എന്നിവരെല്ലാം കാലാകാലങ്ങളില്‍ തൃശ്ശൂരില്‍ എത്തി ആധിപത്യം ഉറപ്പിച്ചവരാണ്. സാംസ്‌കാരിക വൈവിധ്യത്തിനൊപ്പം തന്നെ ബീച്ചുകളും കൊട്ടാരങ്ങളും ഡാമുകളും ക്ഷേത്രങ്ങളും മറ്റുമായി എല്ലാത്തരം സഞ്ചാരികളെയും ആകര്‍ഷിക്കാന്‍ പോന്നതാണ് തൃശ്ശൂരിലെ കാഴ്ചകള്‍.

തൃശ്ശൂരിലെത്താന്‍

കേരളത്തിന്റെ ഏതാണ്ട് മധ്യഭാഗത്തായി കിടക്കുന്ന തൃശ്ശൂരില്‍ എത്തിച്ചേരുക വിഷമമുള്ള കാര്യമല്ല. നെടുമ്പാശ്ശേരിയില്‍ ഉള്ള കൊച്ചി അന്താരാഷ്ട്ര വിമാന താവളം ആണ് തൃശ്ശൂരിന് അടുത്ത. ഇവിടെ നിന്ന് റോഡ് മാര്‍ഗ്ഗം തൃശ്ശൂരില്‍ എത്തിച്ചേരാം. തൃശ്ശൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ ഇന്ത്യയിലെ പ്രധാന സ്‌റ്റേഷനുകളില്‍ ഒന്നാണ്. സമീപ ജില്ലകളായ എറണാകുളം, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളില്‍ നിന്ന് റോഡ് മാര്‍ഗ്ഗം തൃശ്ശൂരിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാം. നാഷണല്‍ ഹൈവേ 47 തൃശ്ശൂര്‍ പട്ടണത്തില്‍ കൂടെയാണ് കടന്നുപോകുന്നത്.

കടുത്ത ചൂടേറുന്ന ഏപ്രില്‍ - മെയ് മാസങ്ങളില്‍ തൃശ്ശൂര്‍ യാത്രയ്ക്ക് ഒരുങ്ങാതിരിക്കുന്നതാണ് നല്ലത്. എങ്കിലും ഏത് ചൂടും കാലാവസ്ഥയിലെ മാറ്റങ്ങളും അവഗണിച്ച് തൃശ്ശൂര്‍ പൂരം പോലുള്ള ആഘോഷവേളകളില്‍ ലക്ഷക്കണക്കിന് ആളുകള്‍ തൃശ്ശൂരേക്ക് ഒഴുകിയെത്താറു്. ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളാണ് തൃശ്ശൂര്‍ യാത്രയ്ക്ക് അനുയോജ്യം. തൃശ്ശൂരിന്റെ സല്‍ക്കാരങ്ങള്‍ ഏറ്റുവാങ്ങാനും കാഴ്ചകള്‍ കാണാനും വരൂ.

തൃശ്ശൂര്‍ പ്രശസ്തമാക്കുന്നത്

തൃശ്ശൂര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം തൃശ്ശൂര്‍

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം തൃശ്ശൂര്‍

 • റോഡ് മാര്‍ഗം
  ബസ്സ് മാര്‍ഗം തൃശ്ശൂരിലെത്തുക പ്രയാസമുള്ള കാര്യമല്ല.എന്‍ എച്ച് 47, എന്‍ എച്ച് 17 എന്നിവ തൃശ്ശൂര്‍ വഴി കടന്നുപോകുന്നവയാണ്. ബാംഗ്‌ളൂരില്‍ നിന്നും തൃശ്ശൂരില്‍ നിന്നും ഇവിടേക്ക്‌ ധാരാളം സര്‍ക്കാര്‍ ബസുകളും സ്വകാര്യ ബസുകളും സര്‍വ്വീസ്‌ നടത്തുന്നുണ്ട്‌. ഒരു രാത്രി കൊണ്ട്‌ ബാംഗ്‌ളൂരില്‍ നിന്ന്‌ തൃശ്ശൂരിലെത്താം. മുംബൈ, ചെന്നൈ, ബാംഗ്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കെല്ലാം ഇവിടെ നിന്നും ബസ്സ് സര്‍വ്വീസുകളുണ്ട്.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  കേരളത്തിലെ പ്രമുഖ റെയില്‍വേ സ്റ്റേഷനുകളിലൊന്നാണ് തൃശ്ശൂര്‍. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കുള്ള ട്രെയിനുകള്‍ തൃശ്ശൂര്‍ വഴി കടന്നുപോകുന്നു. മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബാംഗ്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കെല്ലാം ഇവിടെ നിന്നും ട്രെയിനുകളുണ്ട്.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  തൃശ്ശൂരിന് ഏറ്റവും അടുത്തുള്ള വിമാനത്താവളമാണ്‌ 58 കിലോമീറ്റര്‍ അകലെയുള്ള കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. പ്രധാന നഗരങ്ങളില്‍നിന്നും മറ്റുരാജ്യങ്ങളില്‍ നിന്നും കൊച്ചി വിമാനത്താവളത്തില്‍ നിന്നും സര്‍വ്വീസുകളുണ്ട്. വിമാനത്താവളത്തില്‍ നിന്നും ടാക്‌സി, ബസ്സ് എന്നീ മാര്‍ഗങ്ങളില്‍ തൃശ്ശൂരെത്താം.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
27 Jan,Fri
Return On
28 Jan,Sat
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
27 Jan,Fri
Check Out
28 Jan,Sat
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
27 Jan,Fri
Return On
28 Jan,Sat