ബസ് സ്റ്റാന്‍ഡില്‍നിന്നും അരക്കിലോമീറ്റര്‍ കിഴക്കോട്ട് നടന്നാല്‍ ബ്രയാന്റ് പാര്‍ക്കിലെത്താം. മനോഹരമായി സംരക്ഷിക്കപ്പെടുന്ന ഒരു ബൊട്ടാണിക്കല്‍ ഗാര്‍ഡനാണ് ബ്രയാന്റ് പാര്‍ക്ക്. ഈ പാര്‍ക്കിന്റെ പ്ലാന്‍ നിര്‍മിച്ച എച്ച ഡി ബ്രയാന്റിന്റെ പേരാണ് പാര്‍ക്കിനും നല്‍കിയിരിക്കുന്നത്. 1908 ലായിരുന്നു പാര്‍ക്കിന്റെ നിര്‍മിതി. വസന്തകാലത്ത് പല നിറങ്ങളിലുള്ള മനോഹരമായ പൂക്കള്‍ ഇവിടെയുണ്ടാകും. നിരവധി യൂക്കലിപ്റ്റസ് മരങ്ങളും ഒരു ബോധിവൃക്ഷവും ഇവിടെയുണ്ട്. പാര്‍ക്കിനകത്ത് പ്രവേശിക്കണമെങ്കില്‍ ഫീസടക്കണം.



Click it and Unblock the Notifications