Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» കൊക്കാരെ ബെല്ലൂര്‍

കൊക്കാരെ ബെല്ലൂര്‍ - ചിറകുള്ള സന്ദര്‍ശകര്‍ ക്ഷണിക്കുന്നു

12

പക്ഷിസങ്കേതത്തിലേക്കുള്ള യാത്രയും അവിടയുള്ള വര്‍ണ്ണ ശബളിമയാര്‍ന്ന പലതരം തലപ്പാവണിഞ്ഞ പക്ഷികളുടെ കാഴ്ചകളും ആരും ഇഷ്ടപ്പെടാതിരിക്കില്ല. ശാന്തമായ വഴികളിലൂടെ പക്ഷികളുടെ കളകൂജനവും, ചിലക്കലും കേട്ട് ഒരു സാങ്ച്വറിയിലൂടെയുള്ള യാത്ര അവിസ്മരണീയമാണ്. പക്ഷേ സാങ്ച്വറികള്‍ പക്ഷികളുടെ അവസാന ആശ്രയമായി പലപ്പോഴും മാറുന്നു. അല്പസമയത്തേക്ക് ഫീസ് നല്കി സന്ദര്‍ശനം നടത്തുകയല്ലാതെ ഒരു സ്ഥലം സന്ദര്‍ശിച്ച് നിങ്ങളുടെ തോളില്‍ വന്നിരിക്കത്തക്ക സൗഹൃദം കാണിക്കുന്നവരുമായി സമയം ചെലവഴിക്കുന്നത് ഒരനുഭവമായിരിക്കും.

പ്രകൃതിയും, മനുഷ്യനും ഇത്തരം പരസ്പര സൗഹൃദത്തില്‍ കഴിഞ്ഞ് കൂടുന്ന സ്ഥലമാണ് കൊക്കാരെ ബെല്ലൂര്‍.  കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ ഒരു സ്ഥലമാണ് ഇത്. ബാംഗ്ലൂര്‍-മൈസൂര്‍ റൂട്ടില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം ശാന്തത നിറഞ്ഞതും, പക്ഷികളെ ഇഷ്ടപ്പെടുന്നവര്‍ക്ക് സന്ദര്‍ശനത്തിന് അനുയോജ്യമായ സ്ഥലവുമാണ്. മറ്റ് ബേഡ് സാങ്ച്വറികളില്‍ നിന്ന് വ്യത്യസ്ഥമായി ഒരു നിശ്ചിതമായ പാര്‍ക്ക്  ഇവിടെയില്ല. കൊക്കുകളും, വര്‍ണ്ണ കൊക്കുകളും ഒരു കൂട്ടിലെന്ന പോലെ വസിക്കുന്ന ചെറു ഗ്രാമമാണ് ഇത്. ഗ്രാമവാസികള്‍ പക്ഷികളോട് സ്നേഹപൂര്‍വ്വം പെരുമാറുകയും അവ അത്തരത്തില്‍ തന്നെ തിരിച്ച് പ്രതികരിക്കുകയും ചെയ്യുന്നു. കൊക്കുകള്‍ക്ക് കന്നടത്തില്‍ കൊക്കാരെ എന്നാണ് പറയുക. ഇവിടെ രാത്രി സമയത്ത് പക്ഷികളെ കൂട്ടമായി കാണാന്‍ സാധിക്കും.

നവുംബര്‍ മുതല്‍ ജൂണ്‍ വരെയാണ് കൊക്കാരെ ബെല്ലൂര്‍. സന്ദര്‍ശിക്കാന്‍ അനുയോജ്യം. ഇക്കാലത്ത് ആയിരത്തോളം കൊക്കുകളെയും, 2500 ഓളം വര്‍ണ്ണകൊക്കുകളെയും കാണാനാവും. ഈ പ്രദേശം ഒരു ടൂറിസ്റ്റ് സ്പോട്ട് അല്ലെങ്കിലും ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ ഏറെ സന്ദര്‍ശകരെത്താറുണ്ട്. മൈസൂര്‍ അമേച്വര്‍ നാച്ചുറാലിസ്റ്റ്സ് (എം.എ.എന്‍) സെക്രട്ടറിയും, ഹെജ്ജാര്‍ലെ ബാലഗ എന്ന എന്‍.. ജി.ഒ സ്ഥാപകനുമായ മനു കെ. യുടെ അഭിപ്രായത്തില്‍ മനുഷ്യരും പക്ഷികളും തമ്മിലുള്ള അടുപ്പമാണ് ഇവിടുത്തെ കാഴ്ച. നാട്ടുകാര്‍ കൊക്കുകളെ ഒരു ഭാഗ്യമായി കരുതുകയും അവക്കായി അടുത്തുള്ള ജലാശയങ്ങളില്‍ നിന്ന്  മീന്‍പിടിച്ച് നല്കുകയും ചെയ്യുന്നു. മരത്തില്‍ നിന്ന് വീണ് പരുക്കേല്‍ക്കുന്നവയെ നാട്ടുകാര്‍ ചികിത്സിക്കുകയും ചെയ്യും.

1994 മുതല്‍ ഈ പ്രദേശത്തെത്തുന്ന പക്ഷികളെ സംരക്ഷിക്കാനും, അവയുടെ കൂടുകള്‍ ഇരിക്കുന്ന ഇടങ്ങള്‍ സംരക്ഷിക്കാനും പ്രവര്‍ത്തിക്കുന്നതായി ഇദ്ദേഹം പറയുന്നു. ഈ പ്രദേശം ഇപ്പോള്‍ പ്രശസ്തമാണെന്നും ഇന്ത്യയില്‍ കൊക്കുകളുടെ കൂട് നേരില്‍കാണാന്‍ ഏറ്റവും യോജിച്ച ഇടം ഇതാണെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ഇവിടം സന്ദര്‍ശിക്കുന്നവര്‍ പക്ഷികളെ ശല്യപ്പെടുത്തുന്നത് വഴി പക്ഷികള്‍ ഇവിടം വിട്ടുപോവുകയും, മുട്ടകള്‍ മറ്റ് പക്ഷികള്‍ എടുത്തുകൊണ്ട് പോകുന്നതും ഈ വംശനാശം സംഭവിക്കുന്ന പക്ഷികള്‍ക്ക് ഭീഷണിയാകുന്നു. അതുകൊണ്ട് തന്നെ പക്ഷികള്‍ക്ക് ശല്യമുണ്ടാക്കുന്നത് ഇവിടെ നിരോധിച്ചിട്ടുണ്ട്.

കൊക്കുകളെ കൂടാതെ ഐബിസ്, എഗ്രറ്റ്സ്, നൈറ്റ് ഹെറോണ്‍സ് തുടങ്ങിയവയും കൊക്കാരെ ബെല്ലൂരില്‍ അനുകൂലകാലാവസ്ഥയില്‍ എത്താറുണ്ട്.

കൊക്കാരെ ബെല്ലൂര്‍ പ്രശസ്തമാക്കുന്നത്

കൊക്കാരെ ബെല്ലൂര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം കൊക്കാരെ ബെല്ലൂര്‍

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം കൊക്കാരെ ബെല്ലൂര്‍

  • റോഡ് മാര്‍ഗം
    There is no route available in കൊക്കാരെ ബെല്ലൂര്‍
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    കൊക്കാരെ ബെല്ലൂരിലേക്ക് പോകാന്‍ എത്തിച്ചേരാവുന്ന ഏറ്റവും അടുത്തുള്ള റെയില്‍വേസ്റ്റേഷന്‍ മഡ്ഡൂര്‍, മാണ്ഡ്യ എന്നിവയാണ്. മൈസൂര്‍ ബാംഗ്ലൂര്‍ ബ്രോഡ്ഗേജ് പാതയിലാണ് ഈ സ്ഥലങ്ങള്‍ സ്ഥിതി ചെയ്യുന്നത്.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    അടുത്തുള്ള ഇന്‍റര്‍നാഷണല്‍ വിമാനത്താവളം ബാംഗ്ലൂര്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ്. അടുത്തുള്ള ഡൊമെസ്റ്റിക് വിമാനത്താവളം മൈസുരാണുള്ളത്. നിരവധി ബസുകളും, ട്രെയിനുകളും മാണ്ഡ്യ വഴി മൈസൂര്‍ ബാംഗ്ലൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്നു.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
29 Mar,Fri
Return On
30 Mar,Sat
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
29 Mar,Fri
Check Out
30 Mar,Sat
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
29 Mar,Fri
Return On
30 Mar,Sat