മഹാലക്ഷ്മി ക്ഷേത്രത്തിന്‍െറ പടിഞ്ഞാറ് വശത്ത് പൂന്തോട്ടങ്ങളാല്‍ ചുറ്റപ്പെട്ട ഈ കൃത്രിമ തടാകം നിര്‍മിച്ചത് ഛത്രപതി ഷാഹു മഹാരാജാണ്. രംഗഭൈരവ് ക്ഷേത്രത്തില്‍ നിന്നാണ് ഈ പേര് ഉണ്ടായിട്ടുള്ളത്. ബോട്ടിംഗിനൊപ്പം ഹോഴ്സ് റെയ്ഡിംഗിനും സൗകര്യമൊരുക്കിയിട്ടുള്ള ഇവിടെ മനോഹരമായ നടപ്പാതയും പാര്‍ക്കും നിര്‍മിച്ചിട്ടുണ്ട്.നിരവധി പഴയ ഹിന്ദിസിനിമകള്‍ക്കും ഈ തടാകതീരവും പരിസരവും ലൊക്കേഷനുകളായിട്ടുണ്ട്. ഹിന്ദി സിനിമാ രംഗത്തെ അതികായകരില്‍ ഒരാളായ വി.ശാന്താറാം സ്ഥാപിച്ച ശാന്ത്കിരണ്‍ സ്റ്റുഡിയോ തടാകതീരത്താണ് സ്ഥിതി ചെയ്യുന്നത്. സ്റ്റാര്‍ ഹോട്ടലായ ഷാലിനി പാലസും തടാക തീരത്താണ്. സന്ദര്‍ശകര്‍ക്ക് ബോട്ടിംഗിന് കുതിരയോട്ടത്തിനും ഇവിടെ സൗകര്യമുണ്ട്.



Click it and Unblock the Notifications