Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കൊപ്പല്‍ » കാലാവസ്ഥ

കൊപ്പല്‍ കാലാവസ്ഥ

വേനല്‍ക്കാലം

ഏപ്രില്‍ മുതല്‍ ജൂണ്‍വരെയുള്ള സമയമാണ് കൊപ്പലില്‍ വേനല്‍ അനുഭവപ്പെടുന്നത്. ഇക്കാലത്ത് പകല്‍സമയം ഇവിടെ നല്ലചൂട് അനുഭവപ്പെടാറുണ്ട്, വേനല്‍ക്കാലത്ത് പൊതുവേ 32 ഡിഗ്രി സെല്‍ഷ്യസിനും 39 ഡിഗ്രി സെല്‍ഷ്യസിനുമിടയിലാണ് അന്തരീക്ഷതാപമുണ്ടാകാറുള്ളത്.

മഴക്കാലം

ജൂലൈ മുതല്‍ ഒക്ടോബര്‍വരെയാണ് മഴക്കാലം. എല്ലാവര്‍ഷവും കൊപ്പലില്‍ കനത്ത മഴയുണ്ടാകാറുണ്ട്. മഴപെയ്യുമ്പോഴേയ്ക്കും ഇവിടത്തെ അന്തരീക്ഷതാപം വല്ലാതെ കുറയുകയും ചെയ്യാറുണ്ട്.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരിവരെയാണ് ശീതകാലം. കൊപ്പലില്‍ സഞ്ചാരികള്‍ കൂടുതലായി എത്തുന്നത് ഈ സമയത്താണ്. പ്രസന്നമായ കാലാവസ്ഥയാണ് ഈ സമയത്തുണ്ടാവുക. പകല്‍ സമയങ്ങളില്‍ അന്തരീക്ഷ താപം 2029 ഡിഗ്രി സെല്‍ഷ്യസ് വരെമാത്രമേ ഉയരാറുള്ളു.