Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കുദ്രെമുഖ് » കാലാവസ്ഥ

കുദ്രെമുഖ് കാലാവസ്ഥ

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെ നീളുന്ന വേനലില്‍ കുദ്രെമുഖില്‍ പൊതുവെ നല്ല ചൂട് അനുഭവപ്പെടാറുണ്ട്. പകല്‍ സമയങ്ങളില്‍ 35 ഡിഗ്രി സെല്‍ഷ്യസ് വരെ അന്തരീക്ഷ താപം ഉയരുന്നത് പതിവാണ്.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് മഴക്കാലം. മണ്‍സൂണ്‍ ഇവിടെ ശക്തമാണ്. ഇക്കാലത്ത് കുദ്രെമുഖ് സന്ദര്‍ശിയ്ക്കാതിരിക്കുന്നതാണ് നല്ലത്. ട്രെക്കിങ് പോലുള്ള കാര്യങ്ങള്‍ ഈ സമയത്ത് നടക്കില്ല.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരിവരെ നീളുന്ന ശീതകാലത്ത് കുദ്രെമുഖില്‍ മനോഹരമായ കാലാവസ്ഥയാണ് ഉണ്ടാവുക. പകല്‍സമയങ്ങളില്‍പ്പോലും ചൂട് 17 - 20 ഡിഗ്രി സെല്‍ഷ്യസില്‍ കൂടാറില്ല. ചിലപ്പോഴൊക്കെ താപനില 10 ഡിഗ്രി സെല്‍ഷ്യസില്‍ താഴാറുമുണ്ട്. എന്തായാലും വേനലിനേക്കാളും മണ്‍സൂണിനെക്കാളും കുദ്രെമുഖ് യാത്രക്ക് പറ്റിയ സമയം ശീതകാലം തന്നെയാണ്.