Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » കുള്ളു » കാലാവസ്ഥ

കുള്ളു കാലാവസ്ഥ

വേനല്‍ക്കാലമാണ് കുള്ളുവിലെ കാഴ്ചകള്‍ കാണാന്‍ പറ്റിയ സമയം.മാര്‍ച്ച് മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളാണ് കുള്ളു സന്ദര്‍ശിക്കാന്‍ അനുയോജ്യം. ഇതില്‍ത്തന്നെ മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളിലാണ് ഇവിടെ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തിച്ചേരുന്നത്. ഒക്ടോബര്‍ - നവംബര്‍ മാസങ്ങളാകട്ടെ റിവര്‍ റാഫ്റ്റിംഗ്, പാറകയറ്റം, ട്രക്കിംഗ് എന്നിവയ്ക്കും അനുയോജ്യമാണ്.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയാണ് ഇവിടെ വേനല്‍ക്കാലം അനുഭവപ്പെടാറ്. 25 ഡിഗ്രി വരെയായിരിക്കും ഈ സമയം താപനില. കമ്പിയുടുപ്പുകളുടെ ആവരണമില്ലാതെ ഇവിടം സഞ്ചരിക്കാന്‍ പറ്റിയ സമയമാണ് വേനല്‍.

മഴക്കാലം

ജൂലൈ മുതല്‍ ആഗസ്ത് വരെയാണ് കുള്ളുവിലെ മഴക്കാലം. കുറഞ്ഞ തോതില്‍ മാത്രമേ മഴ ലഭിക്കൂ. 15 മുതല്‍ 25 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും ഈ സമയത്ത് താപനില.

ശീതകാലം

നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ഇവിടത്തെ തണുപ്പുകാലം. ഈ സമയങ്ങളില്‍ താപനില 25 ഡിഗ്രിയില്‍ നിന്ന് പൂജ്യം ഡിഗ്രിവരെ താഴാറുണ്ട്. ചിലസമയങ്ങളില്‍ താപനില പൂജ്യത്തിന്റെ താഴെ പോകുന്ന അവസരങ്ങളുമുണ്ടായിട്ടുണ്ട്. തണുപ്പ് രൂക്ഷമാകാനിടയുള്ളതിനാല്‍ ഈ സമയം സന്ദര്‍ശനം നല്ലതല്ല.