Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» കുള്ളു

കുള്ളു - സ്വപ്നം പൊലൊരു വേനല്‍ക്കാലയാത്ര

38

ഹിമാചല്‍പ്രദേശിലെ മനോഹരമായ ഒരു വിനോദസഞ്ചാരകേന്ദ്രമാണ് ദൈവങ്ങളുടെ താഴ് വര എന്ന പേരില്‍ അറിയപ്പെടുന്ന കുള്ളു. കുളളു - മണാലി എന്ന പേരുകള്‍ കേള്‍ക്കാത്ത സഞ്ചാരികളുണ്ടാവില്ല ഇന്ത്യയില്‍. അത്രയ്ക്കും പ്രശസ്തമാണ് ഉത്തരേന്ത്യയിലെ എണ്ണപ്പെട്ട ടൂറിസം ആകര്‍ഷണങ്ങളിലൊന്നായ കുള്ളു. പുരാണങ്ങളിലും ഇതിഹാസങ്ങളിലും പരാമര്‍ശിച്ചിട്ടുള്ള നിരവധി ഹിന്ദു ദൈവങ്ങളുടെ വാസസ്ഥലമാണ് കുള്ളു എന്നാണ് വിശ്വാസം. ഈ വിശ്വാസം തന്നെയാണ് ദൈവങ്ങളുടെ താഴ് വര എന്ന ഇരട്ടപ്പേര് ഈ നഗരത്തിന് നല്‍കിക്കൊടുത്തതും. ബിയാസ് നദിക്കരയിലായി സമുദ്രനിരപ്പില്‍ നിന്നും 1230 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന കുള്ളു, പ്രകൃതിസ്‌നേഹികളുടെ സ്വപ്‌നകേന്ദ്രമാണ്.

മഹാഭാരതം, രാമായണം, വിഷ്ണുപുരാണം തുടങ്ങിയ ഇതിഹാസ - പുരാണ കഥകളില്‍ കുള്ളുവിനെക്കുറിച്ച് പരാമര്‍ശങ്ങളുള്ളതായി കരുതപ്പെടുന്നു. ത്രിപുരക്കാരനായ ബെഹംഗാമണിയാണ് ഈ പ്രദേശം കണ്ടെത്തിയതെന്ന് കരുതപ്പെടുന്നു. ഒന്നാം നൂറ്റാണ്ടുമുതലുള്ള ചരിത്രത്തില്‍ പരാമര്‍ശിക്കപ്പെടുന്നെങ്കിലും ഇന്ത്യയ്ക്ക് സ്വാതന്ത്രം കിട്ടിയതിനുശേഷമാണ് കുള്ളുവിന്റെ പ്രശസ്തി ഇത്രയ്ക്കുയര്‍െതെന്നാണ് ചരിത്രം.

കുത്തനെയുള്ള പര്‍വ്വതങ്ങളും കനത്ത കാടുകളും നദികളും മറ്റുമായി ലക്ഷണമൊത്ത വേനല്‍ക്കാല അവധിക്കാല കേന്ദ്രമാണ് കുള്ളു. പുരാതനമായ കോട്ടകളും തീര്‍ത്ഥാടന കേന്ദ്രങ്ങളും വന്യജീവി സങ്കേതങ്ങളും ഡാമുകളും കുള്ളുവിനെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നു. രൂപി കൊട്ടാരം എന്ന പേരിലും അറിയപ്പെടുന്ന സുല്‍ത്താന്‍പൂര്‍ കൊട്ടാരമാണ് ഇവിടത്തെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങളിലൊന്ന്. 1905 ലെ ഭൂമികുലുക്കത്തില്‍ യഥാര്‍ത്ഥ കൊട്ടാരം തകര്‍ന്നുപോയെങ്കിലും പുനര്‍നിര്‍മിക്കപ്പെട്ട കൊട്ടാരവും നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

രഘുനാഥ ക്ഷേത്രമാണ് കുളളുവിലെ പ്രധാനപ്പെട്ട മറ്റൊരു ആകര്‍ഷണകേന്ദ്രം. ശ്രീരാമനാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. പിരമിഡല്‍, പഹാരി ശൈലിയിലാണ് ഈ ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. പതിനേഴാം നൂ്റ്റാണ്ടില്‍ രാജാ ജഗത് സിംഹനാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. ബിജിലി മഹാദേവ ക്ഷേത്രമാണ് കുള്ളുവില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റൊരു കേന്ദ്രം. ശിവനാണ് ബിയസ് നദിക്കരയില്‍ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ. ഈ ക്ഷേത്രത്തിലെ ശ്രീകോവിലിലെ ശിവലിഗം ഒരിക്കല്‍ നെടുകേ പിളര്‍ന്നുപോയതായും പൂജാരിമാര്‍ വെണ്ണയുപയോഗിച്ച്് ഇരുഭാഗങ്ങളും ഒന്നിച്ചുചേര്‍ക്കുകയാണ് ഉണ്ടായതെന്നും ഒരു കഥയുണ്ട്.

ജഗന്നതി ദേവി, ബാശേശ്വര്‍ മഹാദേവ ക്ഷേത്രങ്ങളാണ് കുള്ളുവിലെ പ്രധാനപ്പെട്ട രണ്ട് തീര്‍ത്ഥാടനകേന്ദ്രങ്ങള്‍. 1500 എഡിയിലാണ് ജഗന്നതി ദേവീ ക്ഷേത്രം നിര്‍മിക്കപ്പെട്ടത് എന്നാണ് കരുതുന്നത്. ദുര്‍ഗ്ഗാദേവിയാണ് ഇവിടത്തെ പ്രധാന പ്രതിഷ്ഠ. ഒമ്പതാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട ബാശേശ്വര്‍ മഹാദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠ സാക്ഷാല്‍ പരമശിവനാണ്. മനോഹരമായ ശില്‍പ്പനിര്‍മിതികള്‍ ഈ ക്ഷേത്രത്തില്‍ കാണാന്‍ സാധിക്കും.

കൈസ്ധര്‍, റൈസണ്‍, ദിയോ ടിബ്ബ എന്നിവയാണ് കുള്ളുവിലെ മറ്റ് പ്രധാനപ്പെട്ട ചില ടൂറിസം ആകര്‍ഷണകേന്ദ്രങ്ങള്‍. മനോഹരമായ ഗ്രേറ്റ് ഹിമാലയന്‍ നാഷണല്‍ പാര്‍ക്കില്‍ നിരവധി അപൂര്‍വ്വയിനം മൃഗങ്ങളെ കാണാനും സഞ്ചാരികള്‍ക്ക് അവസരം ലഭിക്കും. ഏകദേശം 180 ല്‍ അധികം ഇനം ജീവികളാണ് ഹിമാലയന്‍ നാഷണല്‍ പാര്‍ക്കില്‍ ഉള്ളത്. കുള്ളുവിലും മണാലിയിലും വൈദ്യുതിയെത്തിക്കുന്ന ബിയസ് നദിക്ക് കുറുകേ പണിതിരിക്കുന്ന പന്ധോത് അണക്കെട്ടും കുള്ളുവിലെ പ്രധാന കാഴ്ചകളില്‍പ്പെടുന്നു.

ട്രക്കിംഗും മലകയറ്റവും പോലുള്ള സാഹസിക പ്രവൃത്തികള്‍ക്കും പേരുകേട്ട ഇടമാണ് കുള്ളു. ലഡാക്ക് വാലി, സാന്‍സ്‌കര്‍ വാലി, ലഹോള്‍, സ്പിറ്റി തുടങ്ങിയവയാണ് കുള്ളുവിലെ പ്രധാനപ്പെട്ട ചില ട്രക്കിംഗ് കേന്ദ്രങ്ങള്‍. പാരാഗ്ലൈഡിംഗാണ് കുള്ളുവിലെ മറ്റൊരു ജനപ്രിയ വിനോദം. സോലാംഗ്, മഹാദേവ്, ബിര്‍ തുടങ്ങിയ ഇടങ്ങളില്‍ ഇത് ആസ്വദിക്കാന്‍ അവസരങ്ങളുണ്ട്. ഹനുമാന്‍ ടിബ്ബ, ബിയാസ്‌കുണ്ട്, ദിയോ ടിബ്ബ, ചന്ദ്രതല്‍ എന്നിങ്ങനെ പോകുന്നു മലകയറ്റക്കാരുടെ പ്രിയങ്ങള്‍. കൂടാതെ ബിയാസ് നദിയില്‍ മീന്‍പിടിക്കാനും സഞ്ചാരികള്‍ക്ക് ഇവിടെ അവസരമുണ്ട്.

വ്യോമ, റെയില്‍, റോഡ് മാര്‍ഗങ്ങളില്‍ കുള്ളുവിലെത്താന്‍ പ്രയാസമില്ല. കുള്ളു മണാലി എയര്‍പോര്‍ട്ട് എന്നറിയപ്പെടുന്ന ഭുണ്ടാര്‍ എയര്‍പോര്‍ട്ടാണ് കുള്ളുവിന് ഏറ്റവും അടുത്ത്. 10 കിലോമീറ്ററാണ് ഇവിടേക്കുളള ദൂരം. ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് ഇവിടെ നിന്നും വിമാനമുണ്ട്. ദില്ലിയാണ് സമീപത്തെ അന്താരാഷ്ട്ര വിമാനത്താവളം.

125 കിലോമീറ്റര്‍ അകലത്തുള്ള ജോഗീന്ദര്‍ നഗര്‍ റെയില്‍വേ സ്‌റ്റേഷനാണ് കുള്ളുവിനെ സമീപത്തെ തീവണ്ടിത്താവളം. ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ നിന്നും ഇവിടേക്ക് വിമാനങ്ങളുണ്ട്. ഹിമാചല്‍ പ്രദേശ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ്സുകളില്‍ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്ക് റോഡ് മാര്‍ഗം യാത്രചെയ്യാം.

വേനല്‍ക്കാല വിനോദസഞ്ചാരകേന്ദ്രം എന്ന നിലയിലാണ് കുള്ളുവിന്റെ പ്രശസ്തി. തണുപ്പുകാലം വളരെയധികം തണുത്തുവിറക്കുന്നതായിരിക്കും ഇവിടെ. നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങള്‍ സ്‌നോ സ്‌കൈയിംഗിന് പേരുകേട്ടതാണ്.

മാര്‍ച്ച് മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളാണ് കുള്ളു സന്ദര്‍ശിക്കാന്‍ അനുയോജ്യം. ഇതില്‍ത്തന്നെ മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളിലാണ് ഇവിടെ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തിച്ചേരുന്നത്. ഒക്ടോബര്‍ - നവംബര്‍മ മാസങ്ങളാകട്ടെ റിവര്‍ റാഫ്റ്റിംഗ്, പാറകയറ്റം, ട്രക്കിംഗ് എന്നിവയ്ക്കും അനുയോജ്യമാണ്.

കുള്ളു പ്രശസ്തമാക്കുന്നത്

കുള്ളു കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം കുള്ളു

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം കുള്ളു

 • റോഡ് മാര്‍ഗം
  ഷിംല, ചണ്ഡിഗഡ്, അമൃതസര്‍ ഭാഗങ്ങളില്‍ നിന്ന് റോഡുമാര്‍ഗം വരുന്നവര്‍ കുളളുവിലാണ് ആദ്യം എത്തുക. ദില്ലി, അമൃതസര്‍ തുടങ്ങി പ്രമുഖ നഗരങ്ങളില്‍നിന്ന് ഇവിടേക്ക് ബസ്സുണ്ട്. സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുകളും സ്വകാര്യ ബസുകളും ധാരാളം ഇങ്ങോട് സര്‍വീസ് നടത്തുന്നുണ്ട്.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  ജോഗീന്ദര്‍ നഗര്‍ ആണ് ഏറ്റവും അടുത്ത റെയില്‍വേ സ്‌റ്റേഷന്‍. 125 കിലോമീറ്റര്‍ ദൂരത്താണിത്. ഇവിടെ നിന്ന് ചെന്നൈ, ദില്ലി, അമൃതസര്‍ തുടങ്ങി പ്രമുഖ നഗരങ്ങളിലേക്ക് ട്രെയിന്‍ സര്‍വീസുകള്‍ ഉണ്ട്. 270 കിലോമീറ്റര്‍ ദൂരത്താണ് ചണ്ഡീഗഡ് റെയില്‍വേസ്‌റ്റേഷന്‍. റെയില്‍വേ സ്‌റ്റേഷന് പുറത്തുനിന്ന് ബസുകളും സ്വകാര്യ ടാക്‌സികളും ധാരാളം ലഭിക്കും.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  10 കിലോമീറ്റര്‍ അകലെ കുളുവിലുള്ള ബുണ്ടറാണ് വിമാനമാര്‍ഗമത്തെുന്ന സഞ്ചാരികളുടെ ആശ്രയം. രാജ്യത്തെ പ്രമുഖ നഗരങ്ങളിലേക്കെല്ലാം ഇവിടെ നിന്ന് വിമാനങ്ങള്‍ ഉണ്ട്. ഇവിടെ നിന്ന് കുള്ളുവിലേക്ക് ധാരാളം ടാക്‌സി, ബസ് സര്‍വീസുകള്‍ ഉണ്ട്.
  ദിശകള്‍ തിരയാം

കുള്ളു ട്രാവല്‍ ഗൈഡ്

One Way
Return
From (Departure City)
To (Destination City)
Depart On
19 Sep,Sun
Return On
20 Sep,Mon
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
19 Sep,Sun
Check Out
20 Sep,Mon
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
19 Sep,Sun
Return On
20 Sep,Mon