ത്രിമൂര്‍ത്തികളായ ബ്രഹ്മാവ്, വിഷ്ണു, പരമശിവന്‍ എന്നിവരാണ് ഇവിടത്തെ ക്ഷേത്രത്തിലെ ഗണേശവിഗ്രഹം പ്രതിഷ്ഠിച്ചത് എന്നാണ് ഭക്തരുടെ വിശ്വാസം. സൃഷ്ടിദേവനായ ബ്രഹ്മാവും, സ്ഥിതിയുടെ ദേവനായ മഹാവിഷ്ണുവും, സംഹാരത്തിന്റെ മൂര്‍ത്തിയായ പരമശവനും ചേര്‍ന്നാണ് വിഘ്‌നേശ്വരനായ ഗണപതിയുടെ വഗ്രഹം ഇവിടെ സ്ഥാപിച്ചത്. ഇവര്‍ മൂന്നുപേരും ചേര്‍ന്ന് ഗണപതീ പൂജ നടത്തിയതായും വിശ്വസിക്കപ്പെടുന്നു. എന്നിരിക്കിലും ഇതിന് പിന്നിലെ ആധികാരികത തെളിയിക്കപ്പെട്ടിട്ടില്ല. പ്രത്യേക സിദ്ധികളുണ്ട് ഇവിടത്തെ ഗണപതിഭഗവാന് എന്നാണ് കരുതപ്പെടുന്നത്.
പിന്നീട് വിജയനഗര രാജാക്കന്മാര്‍ ഈ വിഗ്രഹത്തിന് ചുറ്റും ക്ഷേത്രം നിര്‍മിക്കുകയായിരുന്നു. ക്ഷേത്രനിര്‍മിതിയുടെ ശൈലിയാണ് വിജയനഗര രാജാക്കന്മാരാണ് ക്ഷേത്രനിര്‍മാണത്തിന് പിന്നിലെന്ന് തിരിച്ചറിയാന്‍ സഹായിക്കുന്ന ഘടകം. 13.5 അടി ഉയരമുള്ള ഗണേശപ്രതിമയാണ് ഈ ക്ഷേത്രത്തിലുള്ളത്. രണ്ട് പ്രത്യേക തരത്തിലായാണ് ഈ വിഗ്രഹം നിര്‍മിച്ചിരിക്കുന്നത്. വിജയനഗര രാജാവായ കൃഷ്ണദേവരായരാണ് തുറസ്സായ സ്ഥലത്ത് നിലകൊണ്ടിരുന്ന വിഗ്രഹത്തിന് ചുറ്റുമായി ക്ഷേത്രം നിര്‍മിച്ചത്. വര്‍ഷം തോറും ആയിരക്കണക്കിന് ഭക്തരാണ് ശ്രീ ഗണേശക്ഷേത്രത്തില്‍ എത്തിച്ചേരുന്നത്.



Click it and Unblock the Notifications