Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» നന്ദിഹില്‍സ്

പ്രകൃതി ചരിത്രം പുതച്ചുറങ്ങുന്ന നന്ദിഹില്‍സ്

63

ബാംഗ്ലൂരില്‍ നിന്നും കേവലം 60 കിലോമീറ്റര്‍ അകലെയായി പ്രകൃതിസുന്ദരമായ കാഴ്ചകളൊരുക്കി വിനോദസഞ്ചാരികളെ കാത്തിരിക്കുന്നു നന്ദി ഹില്‍സ്. സമുദ്രനിരപ്പില്‍ നിന്നും 4851 മീറ്റര്‍ ഉയരത്തിലാണ് സഞ്ചാരികളുടെ ഈ പ്രിയ താവളം. ചിക്കബല്ലാപൂര്‍ ജില്ലയിലെ ഈ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഏറെ അകലമില്ല.

ചരിത്രത്തിലെ നന്ദി ഹില്‍സ്

രസകരമായ കഥകള്‍ ഒളിച്ചിരിക്കുന്ന ചരിത്രമുണ്ട് ഹില്‍സിന്റെ പേരിന് പിന്നില്‍. ഉറങ്ങിക്കിടക്കുന്ന ഒരു കാളയുടെ രൂപമുണ്ട് ഈ കുന്നിനെന്നും അതുകൊണ്ട് നന്ദി ഹില്‍സ്  എന്ന പേരുലഭിച്ചുവെന്നും ചിലര്‍ പറയുന്നു. ചോള കാലഘട്ടത്തില്‍ അനന്തഗിരി എന്നായിരുന്നു നന്ദി ഹില്‍സിന് പേരെന്ന് സൂചനകളുണ്ട്. സ്വാതന്ത്രസമരവുമായി ബന്ധപ്പെട്ടും നന്ദി ഹില്‍സിന്റെ പേര് പ്രശസ്തമാണ്. കീഴടക്കാന്‍ സാധ്യമല്ലാത്തത് എന്ന് പേരിട്ട് മൈസൂര്‍ സുല്‍ത്താനായിരുന്ന ടിപ്പു സുല്‍ത്താന്‍ പണികഴിപ്പിച്ച നന്ദിദുര്‍ഗ് എന്ന കോട്ട നന്ദി ഹില്‍സിലാണ്. എന്നാല്‍ 1791 ല്‍ ബ്രിട്ടീഷുകാര്‍ ഈ കോട്ടയും കീഴടക്കുകതന്നെ ചെയ്തു.

ടിപ്പുവിന്റെ വേനല്‍ക്കാല വിശ്രമസ്ഥലമായിരുന്നു നന്ദി ഹില്‍സ്. കുറ്റവാളികളെ താഴേക്കിട്ടു കൊല്ലുന്ന ടിപ്പൂസ് ഡ്രോപ്പ് പോലെയുള്ള കഥകള്‍ പറയാനുണ്ട് നിരവധി രഹസ്യവഴികളെത്തിച്ചേരുന്ന നന്ദിഹില്‍സിന്. ടിപ്പുവിന്റെ സമ്മര്‍ പാലസും ഗവി വീരഭദ്രക്ഷേത്രവുമടക്കമുള്ള മനോഹരമായ കെട്ടിടങ്ങള്‍ ഇവിടെ കാണാം. പാരാഗ്ലൈഡിംഗിനും സൈക്ലിംഗിനും ഇവിടെ സൗകര്യമുണ്ട്. അമൃതസരോവര്‍ വാട്ടര്‍ ടാങ്കും ഹോര്‍ട്ടികള്‍ച്ചര്‍ ഗാര്‍ഡനുമാണ് നന്ദിഹില്‍സില്‍ വിനോദസഞ്ചാരികളെ കാത്തിരിക്കുന്ന മറ്റൊരു കാഴ്ച.

ചിക്കബെല്ലാപൂരില്‍ നിന്നും 7 കിലോമീറ്റര്‍ മാറിയാണ് മുദ്ദെനഹള്ളി. ആധുനിക ഇന്ത്യ കണ്ട എണ്ണം പറഞ്ഞ എഞ്ചിനീയര്‍മാരിലൊരാളായ വിശ്വേശ്വരയ്യയുടെ ജന്മസ്ഥമാണിവിടം. ഇവിടെയാണ് വിശ്വേശ്വരയ്യ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. വിശ്വേശ്വരയ്യയുടെ കയ്യക്ഷരത്തിലുള്ള കത്തുകള്‍, രേഖകള്‍, അദ്ദേഹത്തിന്റെ ഫോട്ടോകള്‍ എന്നിവയും മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. ദ്രവീഡിയന്‍ നിര്‍മാണവൈദഗ്ധ്യത്തിന്റെ കഥകള്‍ പറയുന്ന ഭോഗ നന്ദീശ്വര ക്ഷേത്രവും ഇവിടെയാണ് നിലകൊള്ളുന്നത്.

നന്ദിഹില്‍സ് പ്രശസ്തമാക്കുന്നത്

നന്ദിഹില്‍സ് കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം നന്ദിഹില്‍സ്

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം നന്ദിഹില്‍സ്

  • റോഡ് മാര്‍ഗം
    റോഡ് മാര്‍ഗമാണ് യാത്രയെങ്കിലും ആശങ്കപ്പെടാനൊന്നുമില്ല. ബാംഗ്ലൂര്‍ നഗരത്തില്‍ നിന്നും 60 കിലോമീറ്റര്‍ അകലത്തിലാണ് നന്ദിഹില്‍സ്. കര്‍ണാടക ആര്‍ ടി സിയുടെ ഒട്ടേറെ ബസ്സുകള്‍ ഇവിടേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. ബാംഗ്ലുരില്‍ നിന്നും രണ്ടുമണിക്കൂറും ചിക്കബല്ലാപൂരില്‍ നിന്നും ഒരു മണിക്കൂറും സഞ്ചരിച്ചാല്‍ നന്ദി ഹില്‍സിലെത്താം.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    തീവണ്ടിയാത്രയാണെങ്കിലും ബുദ്ധിമുട്ടുകളൊന്നുമില്ല. ചിക്കബെല്ലാപ്പൂരാണ് അടുത്ത റെയില്‍വേ സ്റ്റേഷന്‍. 9 കിലോമീറ്റര്‍ അകലത്തിലാണ് ഇത്. ബാംഗ്ലൂര്‍ നഗരത്തിലെ റെയില്‍വേ സ്‌റ്റേഷനുകളില്‍ ഏതിലെങ്കിലും ഇറങ്ങിയാലും ഇവിടേക്കെത്തുന്നതിന് പ്രയാസമില്ല. ഡെല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നെല്ലാം ഇവിടേക്ക് ട്രെയിന്‍ സൗകര്യമുണ്ട്. ബാംഗ്ലൂര്‍ റെയില്‍വേസ്‌റ്റേഷനില്‍ നിന്നും ചിക്കബെല്ലാപ്പൂര്‍ വഴി കടന്നുപോകുന്ന തീവണ്ടികള്‍ ലഭിക്കും.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    റോഡ്, റെയില്‍ മാര്‍ഗവും അകലെയുള്ള സ്ഥലങ്ങളില്‍ നിന്നാണെങ്കില്‍ വിമാനമാര്‍ഗവും ഇവിടെയെത്താം. ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ് നന്ദിഹില്‍സിന് തൊട്ടടുത്തുള്ളത്. ബാംഗ്ലൂരില്‍ നിന്നും ഇവിടേയ്ക്ക് 33 കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളു.
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
20 Apr,Sat
Return On
21 Apr,Sun
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
20 Apr,Sat
Check Out
21 Apr,Sun
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
20 Apr,Sat
Return On
21 Apr,Sun