കച്ചിലെ ജവാവു ഗ്രാമത്തിനടുത്ത് 1992 ല്‍ സ്ഥാപിച്ച വന്യജീവി സങ്കേതമാണ് കച്ച് ബസ്റ്റാഡ് സാങ്ച്വറി. ലാല പര്ജാന് എന്നും ഇതറിയപ്പെടുന്നു. ഏറ്റവും ശരീരഭാരമുള്ളതും പറക്കാന്‍ കഴിവുള്ളതുമായ ഇന്ത്യന്‍ ബസ്റ്റാഡുകളുടെ സംരക്ഷണത്തിന് വേണ്ടിയാണ് ഈ സങ്കേതം. സാങ്ച്വറിയിലെ പച്ചപുല്മേടുകളുമായി എളുപ്പത്തില്‍ ഇണങ്ങുന്ന ഈ പക്ഷി വംശനാശ ഭീഷണിയിലാണ്. സന്ദര്‍ശകര്‍ക്ക് ദൃശ്യവിരുന്നൊരുക്കുന്ന ഈ പക്ഷികള്‍ക്ക് പുറമെ ചിങ്കാര എന്ന ചെറുമാനുകളും കാട്ടുപൂച്ചകളും നീല്‍ ഗായ് എന്ന വലിയ ഇനം മാനുകളുമുണ്ട്,