Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» മോര്‍ബി

തൂക്കുപാലത്തിന്‍റെ വിസ്മയവുമായി മോര്‍ബി

10

മച്ചു നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന മോര്‍ബി പാരമ്പര്യ വാസ്തുവിദ്യയും യൂറോപ്യന്‍ വാസ്തുവിദ്യയും സമ്മേളിക്കുന്നതിന്‍റെ ഒരു മികച്ച ഉദാഹരണമാണ്. ബ്രിട്ടീഷ് ഭരണകാലത്ത് പടുത്തുയര്‍ത്തിയ ഈ നഗരം ആ കാലഘട്ടത്തിലെ സാങ്കേതികവിദ്യയുടെ മികവിനെ നമുക്ക് മുന്‍പില്‍ വരച്ചുകാട്ടുന്നു. യൂറോപ്യന്‍ വാസ്തുവിദ്യ ഉപയോഗിച്ച് രൂപകല്‍പ്പന ചെയ്തിരിക്കുന്നതിനാല്‍ ഈ നഗരത്തിലേക്കുള്ള മൂന്ന് കവാടങ്ങളിലൂടെയും നഗര സിരാകേന്ദ്രമായ ഗ്രീന്‍ ചൗക്കില്‍ എത്തിച്ചേരാം.

മനോഹരമായ ഒരു തൂക്കുപാലമാണ് മോര്‍ബിയെ സഞ്ചാരികള്‍ക്ക് പ്രിയങ്കരമാക്കുന്നത്. ഈ പാലത്തിനടുത്താണ് ദര്‍ബാര്‍ഗഡ് എന്നും ഓള്‍ഡ്‌ പാലസ് എന്നും വിളിക്കപ്പെടുന്ന കെട്ടിടം. യാത്രികരുടെ ശ്രദ്ധയാകര്‍ഷിക്കുന്ന ഈ കെട്ടിടം ഇപ്പോഴൊരു ഹെറിറ്റേജ് ഹോട്ടലായാണ് പ്രവര്‍ത്തിക്കുന്നത്. മണിമന്ദിര്‍ എന്ന പ്രസിദ്ധമായ ക്ഷേത്രവും മോര്‍ബിയിലുണ്ട്. ലക്ഷ്മി നാരായണ്‍, മഹാകാളി, റാംചന്ദ്രാജി, രാധാ-കൃഷ്ണ, ശിവന്‍ തുടങ്ങിയ ഇഷ്ടദൈവങ്ങളോട് പ്രാര്‍ത്ഥിക്കാന്‍ മണിമന്ദിര്‍ അവസരമൊരുക്കുന്നു. ജയ്പൂര്‍ ശിലകളാല്‍ നിര്‍മ്മിച്ച ഈ ക്ഷേത്രത്തില്‍ രാജസ്ഥാനി മാതൃകയിലുള്ള കൊത്തുപണികളും കാണാം. രാജസ്ഥാനി വാസ്തുചാരുത കൊത്തിവെച്ചിരിക്കുന്ന വെല്ലിംഗ്ടണ്‍ സെക്രട്ടറിയേറ്റ് ആണ് മറ്റൊരു കാഴ്ച.

യൂറോപ്പിലെ ആര്‍ട്ട്‌ ഡെക്കോ പ്രസ്ഥാനത്തിന്‍റെ ചുവടുപിടിച്ച് ജന്മം കൊണ്ട ആര്‍ട്ട്‌ ഡെക്കോ പാലസ് മോര്‍ബിയുടെ യൂറോപ്യന്‍ പൈതൃകത്തെ ഓര്‍മ്മപ്പെടുത്തുന്ന ഒന്നാണ്. മോര്‍ബിയിലെ റെയില്‍വേ സ്റ്റേഷന്‍റെ നിര്‍മ്മിതിയിലും കാണാം യൂറോപ്യന്‍ സ്വാധീനവും രാജസ്ഥാനി പാരമ്പര്യവും. അഹമ്മദാബാദ് ആണ് മോര്‍ബിയോടു ഏറ്റവും അടുത്തുകിടക്കുന വിമാനത്താവളം. ഗുജറാത്ത് റോഡ്‌ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍റെ കീഴിലുള്ള ബസ്സുകളെയും മോര്‍ബിയിലെത്താന്‍ ആശ്രയിക്കാം.

മോര്‍ബി പ്രശസ്തമാക്കുന്നത്

മോര്‍ബി കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം മോര്‍ബി

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം മോര്‍ബി

  • റോഡ് മാര്‍ഗം
    There is no route available in മോര്‍ബി
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    മോര്‍ബിയില്‍ നിന്ന് 42 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന വാങ്കനര്‍ ജംഗ്ഷന്‍ റെയില്‍വെ സ്റ്റേഷനാണ്‌ അടുത്ത റെയില്‍വെ സ്റ്റേഷന്‍.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    രാജ്കോട്ട് വിമാനത്താവളമാണ്‌ മോര്‍ബിയില്‍ നിന്ന് ഏറ്റവും അടുത്തുള്ള വിമാനത്താവളം. 66. 2 കിലോമീറ്റര്‍ ആണ്‌ ഇവിടുത്തേക്കുള്ള ദൂരം
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
06 Sep,Sun
Return On
07 Sep,Mon
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
06 Sep,Sun
Check Out
07 Sep,Mon
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
06 Sep,Sun
Return On
07 Sep,Mon