Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» ജാംനഗര്‍

ജാംനഗര്‍ -‘ജാമു’കളുടെ നഗരം

46

പ്രിന്‍സ്‍ലി  സംസ്ഥാനത്തിന്‍െറ തലസ്ഥാനമായ ജാം നഗര്‍ 1540 എഡിയില്‍ ജാം രവാലാണ് നിര്‍മിച്ചത്. റാന്‍മാല്‍ തടാകത്തിനു ചുറ്റുമായി  രംഗ്മതി, നാഗ്മതി പുഴകളുടെ സംഗമസ്ഥലത്താണ് ഈ നഗരം. പിന്നീട് 1920 ല്‍ മഹാരാജ കുമാര്‍ ശ്രീ രഞ്ജിത സിന്‍ഹ്ജി നഗരം  പുതിക്ക് പണിയുകയും   ജാംനഗര്‍ അഥവാ ‘ജാമു’കളുടെ നഗരം എന്ന പേരിലറിയപ്പെടുകയും ചെയ്തു. ജാം എന്ന വാക്കിനര്‍ഥം രാജാവ് എന്നാണ്. ജഡേജ രജ്പുത് ഭരണാധികാരികളാണ് ഇവിടെ ഭരിച്ചിരുന്നത്. ഇവര്‍ കൃഷ്ണന്‍െറ യാദവകുലത്തില്‍ നിന്നുള്ളവരാണെന്ന്  പറയപ്പെടുന്നു. കൃഷ്ണഭഗവാന്‍ മഥുരയില്‍ നിന്ന് പ്രജകളെ ഇപ്പോഴത്തെ ജാംനഗര്‍ ജില്ല ഉള്‍പ്പെട്ട ദ്വാരകയിലേക്ക് മാറ്റിയതായാണ് പറയുന്നത്.

സ്ഥാപനം

ജാം രവാലിന്‍െറ പിതാവായ ജാം ലകാജിക്ക് ബഹദൂര്‍ഷാ 12 ഗ്രാമങ്ങള്‍ സമ്മാനിക്കുകയുണ്ടായി. പിന്നീട് ജാം രവാല്‍ കത്തിയവാറിലേക്ക്  നീങ്ങുകയും നവനഗര്‍ അഥവാ പുതിയ നഗരം എന്ന പേരില്‍ ഒരു നഗരം സ്ഥാപിക്കുകയുമുണ്ടായി. 1852ല്‍ ജാം വിഭാജിയുടെ ഭരണകാലത്ത് രാജ്കോട്ടില്‍ റെയില്‍വേലൈന്‍ വന്നതോടെ നഗരം വികസിക്കുകയും സ്കൂളുകളും ഹോസ്പിറ്റലുകളും സ്ഥാപിക്കപ്പെടുകയും ചെയ്തു.

മഹാരാജ കുമാര്‍ ശ്രീ രഞ്ജിത് സിന്‍ഹ്ജി

ജാംനഗറില്‍ നിന്നുള്ള ലോക പ്രകശസ്ത ക്രിക്കറ്റ് കളിക്കാരനാണ് മഹാരാജ കുമാര്‍ ശ്രീ രഞ്ജിത് സിന്‍ഹ്ജി. ജാംനഗറിന്‍െറ വികസനത്തില്‍ പ്രധാനമായ സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന്‍െറ ഭരണകാലമായിരുന്ന 1907 മുതല്‍ 1914 വരെയുള്ള  കാലഘട്ടത്തില്‍ ആര്‍കിടെക്ടായ സര്‍ എഡ്വാര്‍ഡ് ലുട്ടിനസിന്‍െറ സഹായത്തോടെ നഗരം പുനര്‍നിര്‍മിച്ചു. യൂറോപ്യന്‍ ആര്‍കിടെക്ചര്‍  രീതിയില്‍ ആകര്‍ഷ്ടനായിരുന്ന അദ്ദേഹം യൂറോപ്യന്‍ രീതിയിലാണ് നഗരം പുനര്‍നിര്‍മിച്ചത്.

മതിലുകളാല്‍ ചുറ്റപ്പെട്ടിരുന്ന നഗരം തുറന്ന രീതിയിലാവുകയും വീടുകള്‍ നിലവാരമുള്ള രൂപകല്‍പന ചെയ്യപ്പെടുകയും ചെയ്തു. എല്ലാ വീടുകളും ഒരേ രീതിയിലാണ് രൂപകല്‍പന ചെയ്തത്. ഇന്ത്യയിലെ പാരിസ് എന്ന പേരിലും ഇതോടെ ജാം നഗര്‍ അറിയപ്പെട്ടു. വില്ലിങ്ടണ്‍ ക്രസന്‍റ്, പ്രതാപ് വിലാസ് കൊട്ടാരം സൊളാരിയം എന്നിവയെല്ലാം ഇദ്ദേഹത്തിന്‍െറ സംഭാവനകളാണ്. ഇദ്ദേഹത്തിന്‍െറ കാലഘട്ടത്തില്‍ നിര്‍മിച്ചിതാണ് ബേദി അഴിമുഖം . റെയില്‍വേ ബന്ധവും പിന്നീട് ഇവിടെ വന്നു

പണ്ട് പവിഴം ഫിഷിങ്ങില്‍ പ്രശസ്തമായിരുന്നു ജാംനഗര്‍. പണ്ടും ഇപ്പോഴും പരമ്പരാഗത വിദ്യകളായ ടൈ ഡൈ, ബന്ധനി എന്നിവയില്‍  പ്രശസ്തമാണ്. വളരെ സമയമെടുത്ത് നിറം പിടിപ്പിക്കുന്ന വിദ്യയായ ഇവയാല്‍ കഴിഞ്ഞ 500 വര്‍ഷമായി നഗരം പ്രസിദ്ധമാണ്.

സംസ്കാരം

ഗുജറാത്തിയുടെ വകഭേദമായ കത്തിയവാഡി ഭാഷയാണ് ഇവിടെ സംസാരിക്കാറ്. ഒരു ചെറിയ വിഭാഗം കുച്ചി ഭാഷയും സംസാരിക്കുന്നു ദേശീയോദ്യാനങ്ങളുടെയും വന്യജീവിസങ്കേതങ്ങളുടെയും വലിയൊരു കലവറയാണ് ജാംനഗര്‍. ഇന്ത്യയിലെ ഒരേ ഒരു ജല ജീവി സങ്കേതമായ  മറൈന്‍ നാഷണല്‍ പാര്‍ക്ക് ജാംനഗറിന് സമീപമാണ്. പവിഴപ്പുററ് ദ്വീപായ പിറാട്ടോണിലാണിത്. ഖിജാദ പക്ഷി സങ്കേതം, ഗഗാ വന്യജീവി സങ്കേതം, പീറ്റര്‍ സ്കോട്ട് ദേശീയോദ്യാനം എന്നിവയാണ് ജാംനഗറില്‍ സന്ദര്‍ശിക്കാന്‍ പറ്റിയ മറ്റു സ്ഥലങ്ങള്‍. പ്രസിദ്ധമായ നാല്  മാര്‍ബിള്‍ ജൈന ക്ഷേത്രങ്ങളും ഇവിടെയുണ്ട്.  വര്‍ധമാന്‍ ഷായുടെ അമ്പലം, റെയ്സി ഷായുടെ അമ്പലം, ഷേതിന്‍െറ അമ്പലം വസുപൂജ്യ സ്വാമിയുടെ ക്ഷേത്രം എന്നിവയാണിവ. 

1961 ആഗസ്ത് ഒന്ന് മുതലുള്ള നിരന്തരമായ രാം ധുന്‍ പാരായണത്തിലൂടെ  ഗിന്നസ് ബുക് ലോക റെക്കോഡ് കിട്ടിയ സ്ഥലമാണ് ബാലഹനുമാന്‍ ക്ഷേത്രം. രാം രന്‍മാല്‍ജിയുടെ കാലത്ത് ലഘോട്ട തടാകത്തിലെ വരള്‍ച്ചയില്‍ നിന്ന് രക്ഷപ്പെടാന്‍ നിര്‍മിച്ച ലഘോട്ട ടവറാണ് മറ്റൊരു ടൂറിസ്റ്റ് കേന്ദ്രം.  രഞ്ജിത്സാഗര്‍ അണക്കെട്ട്, പ്രതാപ് വിലാസ് കൊട്ടാരം, രതന്‍ ഭായ് മസ്ജിദ്, ദര്‍ബാര്‍ ഗാഥ്, ഭിദ്ഭഞ്ജന്‍ ക്ഷേത്രം, ഖിജാദിയ  ക്ഷേത്രം, ബൊഹ്റ കൊത്തോ, മനേക് ഭായ് മുക്തിദം, റോസി പോര്‍ട്ട് , ബേദി പോര്‍ക്ക് എന്നീ സ്ഥലങ്ങളും ജാംനഗറിലെ സന്ദര്‍ശന സ്ഥലങ്ങളാണ്.

ജാംനഗര്‍ പ്രശസ്തമാക്കുന്നത്

ജാംനഗര്‍ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം ജാംനഗര്‍

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം ജാംനഗര്‍

 • റോഡ് മാര്‍ഗം
  ഗുജറാത്തിലെ ഒട്ടുമിക്ക നഗരങ്ങളില്‍ നിന്നും ജാംനഗറിലേക്ക് റോഡുമാര്‍ഗമത്തൊം. രാജ്കോട്ട്, ദ്വാരക, പോര്‍ബന്ധര്‍, അഹ്മദാബാദ്, ഭുജ്, സൂറത്ത് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് നിരവധി സര്‍ക്കാര്‍ ബസുകളും സ്വകാര്യ ബസുകളും ജാംനഗറിലേക്ക് ലഭ്യമാണ്.
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  ജാം നഗര്‍ റെയില്‍വേസ്റ്റേഷനില്‍ നിന്ന് അഹ്മദാബാദ്, ദല്‍ഹി, മുംബൈ, വാരാണസി, കല്‍ക്കത്ത, ഗോരഖ്പൂര്‍ എന്നിവിടങ്ങളിലേക്ക് സ്ഥിര ട്രെയിനുകളുണ്ട്. മുംബൈ -ജാംനഗര്‍ സര്‍വീസ് നടത്തുന്ന പ്രശസ്ത ട്രെയിനുകളാണ് സൗരാഷ്ട്ര എക്സ്പ്രസും സൗരാഷ്ട്ര മെയിലും.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  ജാംനഗര്‍ നഗരത്തില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെ ഒരു ആഭ്യന്തരവിമാനത്താവളമുണ്ട്. മുംബൈ-ജാംനഗര്‍ സര്‍വീസ് നടത്തുന്ന നിരവധി ഫൈ്ളറ്റുകളും ഇതിലൂടെയുണ്ട്.ഭുജ്, സൂറത്ത് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് നിരവധി സര്‍ക്കാര്‍ ബസുകളും സ്വകാര്യ ബസുകളും ജാംനഗറിലേക്ക് ലഭ്യമാണ്.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
05 Dec,Mon
Return On
06 Dec,Tue
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
05 Dec,Mon
Check Out
06 Dec,Tue
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
05 Dec,Mon
Return On
06 Dec,Tue