സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 5210 മീറ്റര്‍ ഉയരത്തിലുള്ള ഈ ശുദ്ധജല തടാകം ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ജലാശയമാണ്. സിക്കിം പ്രവിശ്യയുടെ വടക്ക് ഭാഗത്തായി വിലയിക്കുന്ന ഈ തടാകതടത്തില്‍ നിന്ന് വെറും 5 കിലോമീറ്റര്‍ ദൂരത്താണ് ചൈനയുടെ തെക്കെ അതിര്‍ത്തിരേഖ. കാഞ്ചന് ജംഗ ഗിരിനിരയുടെ വടക്ക് കിഴക്ക് ഭാഗത്തായിട്ടാണ് ഈ തടാകം. തണുപ്പ് കാലത്ത് ജലാശയത്തിന്റെ ഉപരിതലം ഘനീഭവിച്ച് കിടക്കുന്നത് കാണാന്‍ കൌതുകമുള്ള കാഴ്ചയാണ്. ലാചെനില്‍ എത്തുന്ന സഞ്ചാരികളാരും ഈ തടാകം സന്ദര്‍ശിക്കാതെ പോകാറില്ല.
ഗുര്ടോങ് കര് തടാകത്തില്‍ നിന്ന് ഏകദേശം 5 കിലോമീറ്റര്‍ മുമ്പിലായി മറ്റൊരു ജലാശയം കൂടിയുണ്ട്. സോ ലസ്മോ എന്നറിയപ്പെടുന്ന ഈ പൊയ്കയുടെ തീരത്തണയാന്‍ അതിത്തി സൈന്യത്തിന്റെ മുന്‍കൂട്ടിയുള്ള അനുവാദം നേടിയിരിക്കണം. ഗുര്ടോങ് കര് തടാകതീരത്ത് നിന്ന് അല്പം ദുര്‍ഘടമായ പാതകളിലൂടെ സോ ലസ്മോ തടാകത്തിലെത്താം. സിക്കിമിന്റെ കാവല്‍ സന്യാസിയായ ഗുരു പത്മസംഭവ എന്ന പുണ്യപുരുഷനില് നിന്നാണ് ഗുര്മോങ് കര് തടാകത്തിന് ആ പേര് ലഭിച്ചത്. ഈ കായല്‍ പരിസരത്ത് അദ്ദേഹം മതപരമായ ചില അനുഷ്ടാനകര്മ്മങ്ങള് ചെയ്തിരുന്നു. ഇക്കാരണത്താല്‍ കൊടുംശൈത്യകാലത്ത് പോലും കായലിന്റെ ചില ഭാഗങ്ങളില്‍ മഞ്ഞ് മൂടാറില്ലെന്നും പറയപ്പെടുന്നു.