കുന്നുകള്‍ക്കും കാടിനും നടുവില്‍ സ്ഥിതി ചെയ്യുന്ന കണ്വാശ്രമം ലാന്‍സ്‌ഡൗണിലെ പ്രധാനപ്പെട്ട ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. ആശ്രമത്തിന് സമീപത്ത് കൂടി ഒഴുകുന്ന മാലിനി നദി ഈ പ്രദേശത്തിന്റെ സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്നു. ധ്യാനത്തിന് അനുയോജ്യമായ അന്തരീക്ഷമാണ് ആശ്രമത്തിലുള്ളത്. മികച്ച താമസ സൗകര്യവും ഇവിടെ ലഭിക്കും. ആശ്രമത്തിന് വളരെ അടുത്താണ് സഹസ്‌ത്രധാരാ വെള്ളച്ചാട്ടം.
ഈ ആശ്രമത്തെ കുറിച്ച് ഒരു ഐതിഹ്യമുണ്ട്. അത് ഇപ്രകാരമാണ്. ഒരിക്കല്‍ വിശ്വാമിത്ര മഹര്‍ഷി ഇവിടെ തപസ്സ് അനുഷ്‌ഠിച്ചു. മഹര്‍ഷിയുടെ തപസ്സിന്റെ തീവ്രത ഇന്ദ്രനെ ഭയപ്പെടുത്തി. വിശ്വാമിത്ര മഹര്‍ഷി ഈ രീതിയില്‍ തപസ്സ് തുടര്‍ന്നാല്‍ സ്വര്‍ഗ്ഗത്തിലെ തന്റെ സ്ഥാനം നഷ്ടമാകുമെന്നായിരുന്നു ഇന്ദ്രന്റെ പേടി. ഉടന്‍ തന്നെ അദ്ദേഹം വിശ്വാമിത്ര മഹര്‍ഷിയുടെ തപസ്സ് ഇളക്കാന്‍ തീരുമാനിച്ചു. ഇതിനായി ഇന്ദ്രസദസ്സിലെ നര്‍ത്തകിയായിരുന്ന മേനകയെ ചുമതലപ്പെടുത്തുകയും ചെയ്‌തു.
മേനക തന്റെ ലക്ഷ്യത്തില്‍ വിജയം കണ്ടു. ഈ ബന്ധത്തില്‍ വിശ്വാമിത്ര മഹര്‍ഷിക്കും മേനകയ്‌ക്കും ഒരു പെണ്‍കുഞ്ഞ് ജനിച്ചു. ശകുന്തള എന്നായിരുന്നു ആ കുഞ്ഞിന്റെ പേര്. മേനക ശകുന്തളയെ കണ്വമുനിയുടെ ആശ്രമത്തില്‍ ഉപേക്ഷിച്ചു. പിന്നീട് ഹസ്‌തിനപുരിയിലെ രാജാവായിരുന്ന ദുഷ്യന്തന്‍ ശകുന്തളയെ വിവാഹം ചെയ്‌തു. അധികം വൈകാതെ ശകുന്തള ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ഭരതന്‍ എന്ന് കുഞ്ഞിന് പേര് നല്‍കുകയും ചെയ്‌തു. ഇതിന് ശേഷമാണ് ഇന്ത്യക്ക് ഭാരതം, ഭരതവര്‍ഷം എന്നീ പേരുകള്‍ ലഭിച്ചതെന്ന് പറയപ്പെടുന്നു.



Click it and Unblock the Notifications