ലാന്‍സ്‌ഡൗണില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ഒരിക്കലും ഒഴിവാക്കാനാവാത്ത സ്ഥലമാണ് ലവേഴ്‌സ് ലെയ്‌ന്‍. ഈ മേഖലയിലെ ഏറ്റവും മികച്ച ട്രെക്കിംഗ് പാതയായാണ് ലവേഴ്‌സ് ലെയ്‌ന്‍ കണക്കാക്കപ്പെടുന്നത്. ട്രെക്കിംഗ് പാതയുടെ ഒരു വശത്ത് കാണപ്പെടുന്ന മഞ്ഞുമൂടിയ താഴ്‌വാരം ഹിമാലനിരകളുടെ അത്ഭുതകരമായ കാഴ്‌ചകള്‍ സമ്മാനിക്കും. പാതയുടെ മറുവശത്ത് ഓക്ക് മരങ്ങളും പൈന്‍ മരങ്ങളും ചേര്‍ന്ന് വിരിച്ചിട്ട പച്ചപ്പട്ട് കാണാം.



Click it and Unblock the Notifications