സമുദ്രനിരപ്പില്‍ നിന്ന് 2092 മീറ്റര്‍ ഉയരത്തില്‍ ഒരു കുന്നിന്‍ മുകളിലാണ് തര്‍ക്കേശ്വര്‍ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ആരാധനാ മൂര്‍ത്തി ശിവനാണ്. വര്‍ഷം തോറും ആയിരക്കണക്കിന് വിശ്വാസികളാണ് ഇവിടെ പ്രാര്‍ത്ഥന നടത്തുന്നത്. എന്ത് കാര്യം മനസ്സില്‍ കരുതി ഇവിടെ വന്ന് പ്രാര്‍ത്ഥിച്ചാലും അത് നടക്കുമെന്നാണ് വിശ്വാസം. എല്ലാ വര്‍ഷവും ഭക്ത്യാദരപൂര്‍വ്വം ഇവിടെ ശിവരാത്രി ആഘോഷിക്കുന്നു. പൈന്‍ മരങ്ങളും ഓക്ക് മരങ്ങളും ദേവദാരുക്കളും നിറഞ്ഞ കാടിന് നടുവിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അതിനാല്‍ തന്നെ ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് പ്രാര്‍ത്ഥിക്കുന്നതിന് പുറമെ പ്രകൃതി സൗന്ദര്യം ആസ്വദിക്കുകയുമാകാം. ഒഴുകി കൊണ്ടിരിക്കുന്ന നിരവധി ചെറിയ ജലാശയങ്ങളും ഇവിടെയുണ്ട്.



Click it and Unblock the Notifications