ലാന്‍സ്‌ഡൗണില്‍ ഏറ്റവുമധികം സഞ്ചാരികള്‍ എത്തുന്ന സ്ഥലങ്ങളില്‍ ഒന്നാണ് ഗര്‍വാള്‍ റൈഫിള്‍സ് റെജിമെന്റിന്റെ യുദ്ധസ്‌മാരകം. 1923 നവംബര്‍ 11ന് ലാന്‍സ്‌ഡൗണിലെ പരേഡ് ഗ്രൗണ്ടില്‍ മ്യൂസിയം പ്രവര്‍ത്തനം ആരംഭിച്ചു. അന്ന് ഇന്ത്യയുടെ സര്‍വ്വസൈന്യാധിപനായിരുന്ന ട്രെന്റിലെ ലോര്‍ഡ് റാവില്‍സണ്‍ ആണ് യുദ്ധസ്‌മാരകം സ്ഥാപിക്കുന്നതിന് മുന്‍കൈ എടുത്തത്. ഇന്ത്യന്‍ പട്ടാളത്തിന്റെ ചരിത്രം അടുത്തറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മ്യൂസിയം സന്ദര്‍ശനം വിജ്ഞാനപ്രദമായ അനുഭവമായിരിക്കും.



Click it and Unblock the Notifications