Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ലാത്തൂര്‍ » കാലാവസ്ഥ

ലാത്തൂര്‍ കാലാവസ്ഥ

വേനല്‍ക്കാലം

വേനല്‍ക്കാലത്ത് കടുത്ത ചൂട് അനുഭവപ്പെടുന്ന പ്രദേശമാണിത്. 39 ഡിഗ്രി സെല്‍ഷ്യസാണ് ഇക്കാലത്തെ കൂടിയ ചൂട്. കുറഞ്ഞ ചൂടാകട്ടെ 24 ഡിഗ്രിയും. വരണ്ട കാലാവസഥയും ചൂടും കാരണം വൈകുന്നേരങ്ങള്‍ മാത്രമാണ് ഇക്കാലത്ത് ഇവിടം ചുറ്റിനടന്നുകാണാന്‍ അനുയോജ്യം.  

മഴക്കാലം

ജൂലൈ മുതല്‍ ഒക്‌ടോബര്‍ വരെയുള്ള കാലത്താണ് ഇവിടെ മഴപെയ്യുന്നത്. താരതമ്യേന നല്ല മഴ ലഭിക്കുന്ന പ്രദേശമാണിത്. മനോഹരമായ പ്രകൃതിഭംഗി ആസ്വദിക്കുവാന്‍ പറ്റിയ സമയമാണിത്. 600 മുതല്‍ 800 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്നു ഇവിടെ. 16 ഡിഗ്രി സെല്‍ഷ്യസാണ് ഇക്കാലത്തെ കുറഞ്ഞ താപനില.

ശീതകാലം

ശൈത്യകാലത്താണ് ലാത്തൂര്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. 10 ഡിഗ്രി സെല്‍ഷ്യസാണ് ഇക്കാലത്തെ കുറഞ്ഞ താപനില. തണുപ്പില്‍ ചുറ്റിനടന്ന് കാഴ്ചകള്‍ കാണാനും ചരിത്രസ്മാരകങ്ങള്‍ കണ്ടറിയാനുമായി നിരവധി യാത്രികര്‍ ഇക്കാലത്ത് ഇവിടെയെത്തുന്നു.