Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » ലക്‌നൗ » കാലാവസ്ഥ

ലക്‌നൗ കാലാവസ്ഥ

മറ്റ്‌ ഉത്തരേന്ത്യന്‍ നഗരങ്ങളിലേതിന്‌ സമാനമാണ്‌ ലക്‌നൗവിലെ കാലാവസ്ഥയും. വേനല്‍ക്കാലത്തും കൊടുംചൂടും തണുപ്പ്‌ കാലത്ത്‌ അതിശൈത്യവും അനുഭവപ്പെടും. വേനല്‍ക്കാലം അനുഭവപ്പെടുന്ന മെയ്‌, ജൂണ്‍ മാസങ്ങളില്‍ താപനില 45 ഡിഗ്രി സെല്‍ഷ്യസ്‌ വരെ ഉയരാറുണ്ട്‌. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച്‌ വരെയുള്ള സമയമാണ്‌ ലക്‌നൗ സന്ദര്‍ശനത്തിന്‌ ഏറ്റവും അനുയോജ്യം.

വേനല്‍ക്കാലം

മാര്‍ച്ച്‌ മുതല്‍ മെയ്‌ വരെയാണ്‌ വേനല്‍ക്കാലം. ഈ സമയത്ത്‌ കടുത്ത ചൂട്‌ അനുഭവപ്പെടും. ചൂട്‌ കാറ്റും ഈ സമയത്ത്‌ സ്വാഭികമാണ്‌. വേനല്‍ക്കാലത്ത്‌ താപനില 45 ഡിഗ്രി സെല്‍ഷ്യസ്‌ വരെയൊക്കെ ഉയരാറുണ്ട്‌.

മഴക്കാലം

ജൂലൈ മാസത്തില്‍ ആരംഭിക്കുന്ന മഴക്കാലം സെപ്‌റ്റംബര്‍ വരെ തുടരും. ഇടവിട്ട കനത്തമഴയാണ്‌ ഇവിടെ അനുഭവപ്പെടുന്നത്‌. വളരെയധികം ഈര്‍പ്പമുള്ള കാലാവസ്ഥയാണ്‌ മഴക്കാലത്തിന്റെ പ്രത്യേകത.

ശീതകാലം

ശൈത്യകാലം ഡിസംബറില്‍ തുടങ്ങി ഫെബ്രുവരിയില്‍ അവസാനിക്കും. ഈ സമയത്ത്‌ വളരെ സുഖകരമായ കാലാവസ്ഥയാണ്‌ ലക്‌നൗവില്‍ അനുഭവപ്പെടുന്നത്‌. ശൈത്യകാലത്ത്‌ താപനില 12 ഡിഗ്രി സെല്‍ഷ്യസ്‌ മുതല്‍ 20 ഡിഗ്രി സെല്‍ഷ്യസ്‌ വരെ വ്യത്യാസപ്പെടും. ജനുവരിയില്‍ കനത്ത മഞ്ഞ്‌ അനുഭവപ്പെടാറുണ്ട്‌. ഇതുമൂലം വിമാനങ്ങളും ട്രെയിനുകളും റദ്ദാക്കുന്നത്‌ സാധാരണയാണ്‌.