പ്രവേശനമാര്‍ഗ്ഗം എന്നാണ് 'ദര്‍വാസ' എന്ന പേരിന്റെ മലയാള അര്‍ത്ഥം. അക്ഷരാര്‍ത്ഥത്തില്‍ അത് അങ്ങനെതന്നെയാണ്, സ്മാരകങ്ങളുടെ നഗരത്തിലേക്കുള്ളൊരു പ്രവേശന കവാടം തന്നെയാണ് ഈ കോട്ട. നഗരത്തിനു ചുറ്റും ഈയൊരു കോട്ട പണിതതിനു ശേഷമാണ് മണ്ടുവിന്റെ പ്രശസ്തി വര്‍ദ്ധിച്ചതെന്നു വേണമെങ്കില്‍ പറയാം. പ്രാചീന കാലത്ത്, ഇന്ത്യയിലെ ഏറ്റവും കരുത്തുറ്റ നഗരമെന്ന് പേരുകേട്ട സ്ഥലമായിരുന്നു ഇത്. കോട്ട ഇപ്പൊഴും അതിന്റെ പഴയകാല പ്രൗഢിയോടെ തന്നെ തലയുയര്‍ത്തി നില്‍ക്കുന്നു. 45 കിലോമീറ്റര്‍ നീണ്ടുകിടക്കുന്ന കോട്ടഭിത്തിയില്‍ ഇടവിട്ട് ഇടവിട്ട് 12 കവാടങ്ങള്‍ (ദര്‍വാസ) പണിതിരിക്കുന്നു. ഇതിന്റെയുള്ളിലാണ് മണ്ടു നഗരം നിലകൊള്ളുന്നത്. ഇതിലെല്ലാം വെച്ച് 'ഡല്‍ഹി ദര്‍വാസ'യാണ് ഏറ്റവും പ്രധാനപ്പെട്ടത്. അലാംഗിര്‍/ഭംഗി ദര്‍വാസ, രാംപോള്‍ ദര്‍വാസ, താരാപൂര്‍ ഗേറ്റ് കൂടാതെ ജഹാന്‍ഗിര്‍ ഗേറ്റ് എന്നിവയാണ് മറ്റ് പ്രധാനപ്പെട്ട കവാടങ്ങള്‍. ഇപ്പോള്‍,
നഗരത്തിലേക്ക് വാഹന ഗതാഗതത്തിന് വഴി തുറന്നു കൊടുത്തിരിക്കുന്നതും ഈ പ്രധാനപ്പെട്ട കവാടങ്ങളിലൂടെയാണ്. മണ്ടുവിലെ ഈ കവാടങ്ങള്‍, അത്ഭുതമായ പുരാതന ശില്പവൈദക്ദ്ധ്യത്തിന്റെ ഉത്തമമാതൃകകളാണ്.



Click it and Unblock the Notifications