വളരെ ഭംഗിയാര്‍ന്നതും ചരിത്രപരവുമായ ജഹസ് മഹല്‍ മണ്ടുവിന്റെ ഒരു ഭാഗമാണ്. കപുര്‍ തലാവ് മുന്‍ജ് തലാവ് എന്നീ രണ്ടു തടാകങ്ങള്‍ക്കിടയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇതിന്റെ ആകാരം ഒരു കപ്പലിന്റെ മാതൃകയിലാണ് അതുകൊണ്ട് തന്നെ ഇതിനെ 'ഷിപ്പ് പാലസ്' എന്നും വിളിക്കപ്പെടുന്നു. ഖില്‍ജി രാജവാഴ്ചക്കാലത്ത് ഖിയ-ഉദ്-ദിന്‍-ഖില്‍ജി ആണ് ഇത് പണികഴിപ്പിച്ചത്.
സ്ത്രീകളുടെ അന്തപുരമായാണ് ഇത് ഉപയോഗിച്ച് പോന്നിരുന്നത്. അനേകം ജലധാരകളും, കനാലിലൂടെ അലസമായി ഒഴുകുന്ന വെള്ളവും എല്ലാം മനസ്സിനെയും കണ്ണിനെയും ഒരുപോലെ കുളിര്‍പ്പിക്കുന്ന കാഴ്ചകളാണ്. ഈ കാരണങ്ങള്‍ കൊണ്ട് തന്നെയായിരിക്കണം സുല്‍ത്താന്‍ ഇതൊരു അന്തപ്പുരമായി മാറ്റിയിരിന്നത്. സുല്‍ത്താന്മാര്‍ പൊതുവെ സ്ത്രീ തല്‍പ്പരരാണല്ലോ.
രണ്ട് നിലയിലായാണ് ഇതിന്റെ നിര്‍മ്മിതി. കൂടാതെ അനവധി തൂണുകളും കമാനങ്ങളും ഈ മഹലിനൊരു ഗാംഭീര്യ ഭാവം നല്‍കിയിരിക്കുന്നു. ചിത്രങ്ങളെടുക്കാനും സഞ്ചാരത്തിനും പറ്റിയ ഏറ്റവും ഭംഗിയേറിയ മണ്ടുവിലെ സ്ഥലങ്ങളിലൊന്നാണ് ഇത്. തടാകത്തിന്റെ അനവധ്യമായ കാഴ്ചയും, അതിന്റെ തീരത്തെ പൂന്തോട്ടവുമൊക്കെ പറഞ്ഞറിയിക്കാന്‍ പറ്റാത്ത നിര്‍വൃതിയാണ് സന്ദര്‍ശകന്റെ മനസ്സിന് നല്‍കുന്നത്. പ്രകൃതിയിലും വിനോദസഞ്ചാരത്തിലും ഒട്ടും താല്‍പ്പര്യമില്ലാത്ത വ്യക്തിയില്‍ പോലും ജഹസ് മഹലിലെയും സമീപത്തെയും കാഴ്ചകള്‍ വല്ലതാകര്‍ഷിക്കും.



Click it and Unblock the Notifications