സന്ദര്‍ശകര്‍ കൂടുതലായി എത്തിച്ചേരുന്ന മണ്ടുവിലെ സ്ഥലങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് രുപയാന്‍ മ്യൂസിയം. ഒരു മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന സാധനങ്ങള്‍ ഒന്നിനൊന്ന് വ്യത്യാസപ്പെട്ടിരിക്കും. അത് ചിലപ്പോള്‍ സ്ഥിരം നിലനില്‍ക്കുന്ന സാധനമായിരിക്കാം അല്ലെങ്കില്‍ വെറും താല്‍ക്കാലികം. ശാസ്ത്രകൗതുകങ്ങള്‍, കലാപരമായത്, പരിണാമങ്ങള്‍ സംഭവിച്ചവ അതുമല്ലെങ്കില്‍ ചരിത്ര സംബന്ധിയായത് ഇങ്ങനെ ഒട്ടനേകം വസ്തുക്കള്‍ മ്യൂസിയത്തില്‍ ഉള്‍ക്കൊള്ളുന്നു.
ലോകത്തില്‍ അങ്ങോളമിങ്ങോളം അനവധി പട്ടണങ്ങളിലുമുള്ള പലവിധ മ്യൂസിയങ്ങളും ചെയ്യുന്നത് ഒരേ കാര്യം മാത്രം മനുഷ്യനെ നന്മയിലേക്ക് നയിക്കുക. നഷ്ടപ്പെട്ടുപോയ ഒരു കാലഘട്ടത്തിന്റെ വൈജ്ഞാനികതയും നന്മയും ഇന്നത്തെ മനുഷ്യരെ അറിയിക്കുക. മണ്ടുവിലെ രുപയാന്‍ മ്യൂസിയവും ഈയൊരു ജോലി തന്നെയാണ് നിറവേറ്റുന്നതും. ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്, പണ്ടുകാലങ്ങളിലെ പണിയാളന്മാര്‍ ഉപയോഗിച്ചിരുന്ന ആയുധങ്ങളും അവരുണ്ടാക്കിയ കരകൗശല വസ്തുക്കളും മറ്റുമാണ്. പഴയ ജനതയുടെ ജീവിതത്തിന്റെ ഒരു നേര്‍ചിത്രമാണ് ഈ പ്രദര്‍ശനത്തിലൂടെ മ്യൂസിയം വരച്ചു കാട്ടുന്നത്. കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ ഫോക്ലോര്‍ കലാകാരന്‍ കമല്‍ കോത്താരിയാണ് ഇതിന്റെ ഏറ്റവും വലിയ വക്താവ്. ജോധ്പൂരിന്റെ പ്രാന്തപ്രദേശങ്ങളിലാണ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചുകൊടുത്ത 10 ഏക്കര്‍ സ്ഥലത്താണ് മ്യൂസിയം പണികഴിപ്പിച്ചിരിക്കുന്നത്. 'ടെക്നോളജി ഓഫ് ലിവിംഗ്' പഠിപ്പിക്കുന്ന ഒരു സ്ഥാപനമായും ഇപ്പോഴിത് പ്രവര്‍ത്തിച്ച് പോരുന്നു. രുപയാന്‍ സന്‍സ്താന്‍ ആണ് മ്യൂസിയത്തിന്റെ നടത്തിപ്പ് ജോലികള്‍ ചെയ്യുന്നതുവരുന്നത്.



Click it and Unblock the Notifications