Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മണ്ടു » ആകര്‍ഷണങ്ങള് » ദായ് ക മഹല്‍

ദായ് ക മഹല്‍, മണ്ടു

49

ദായ് ക മഹല്‍ മണ്ടുവിലെ ഏറ്റവും പ്രധാനപ്പെട്ടൊരു വിനോദ സഞ്ചാരകേന്ദ്രമാണ്. മുന്‍പ് മണ്ടു സമൃദ്ധമായ ഒരു സാമ്രാജ്യമായിരുന്നു. അതിനെ സാധൂകരിക്കുന്ന തെളിവുകളാണ് മണ്ടുവില്‍ ഇന്നും നിലനില്‍ക്കുന്ന സ്മാരകങ്ങളും, കൊട്ടാരങ്ങളും അനുബന്ധ കെട്ടിടങ്ങളും. ഇത്തരത്തില്‍ നഗരത്തിലെ കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളുടെ ഒരു കൂട്ടമാണ്‌ ദായ് ക മഹല്‍. മറ്റൊരു സ്ത്രീയുടെ കുഞ്ഞിനെ മുലയൂട്ടി വളര്‍ത്താന്‍ നിയമിക്കപ്പെട്ടവള്‍ എന്നാണ് 'ദായ്' എന്ന വാക്കിന്റെ മലയാള അര്‍ത്ഥം. രാജ കുടുംബത്തില്‍ പെട്ടവരാണ് ഇവരെ കൂടുതലായും നിയമിച്ചിരുന്നത്.

കുടുംബത്തിലെ കുഞ്ഞുങ്ങളെ, കുടുംബാംഗങ്ങള്‍ പുറത്തുപോകുന്ന സമയത്ത്, പരിപാലിക്കുകയും, പെറ്റമ്മയ്ക്ക് മുലയൂട്ടാന്‍ പറ്റാത്ത അവസരങ്ങളില്‍ കുഞ്ഞുങ്ങളെ മുലയൂട്ടുകയും ചെയ്യുന്ന ജോലിയാണ് ഇവര്‍ക്കുണ്ടായിരുന്നത്. കൊട്ടാരത്തില്‍ എല്ലാവിധ സൗകര്യങ്ങളും അധികാരങ്ങളും ഇവര്‍ക്ക് നല്‍കിപ്പൊന്നിരുന്നു.     ദായ് ക മഹലും കൂടാതെ ദായ് കി ചോട്ടി ബഹന്‍ ക മഹലും വളര്‍ത്തമ്മമാര്‍ മണ്ടുവില്‍ അനുഭവിച്ചു പോന്നിരുന്ന സാമൂഹ്യ നിലവാരത്തിന്റെ ഉത്തമ സ്മാരകങ്ങളാണ്.

 

One Way
Return
From (Departure City)
To (Destination City)
Depart On
09 Jun,Tue
Return On
10 Jun,Wed
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
09 Jun,Tue
Check Out
10 Jun,Wed
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
09 Jun,Tue
Return On
10 Jun,Wed

Near by City