Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മന്‍സ » കാലാവസ്ഥ

മന്‍സ കാലാവസ്ഥ

ഒക്ടോബര്‍, നവംബര്‍ മാസങ്ങളാണ് മന്‍സ സന്ദര്‍ശിക്കാന്‍ ഏറ്റവും ഉചിതം. ഇന്ത്യയിലെ രണ്ട് പ്രമുഖ ഉത്സവങ്ങളായ ദീപാവലിയും ദസ്സറയും ഈ മാസങ്ങളിലാണ്. ഏറെ ആവേശത്തോടെയാണ് മന്‍സയിലെ നിവാസികള്‍ ഇവ കൊണ്ടാടുന്നത്.

വേനല്‍ക്കാലം

താപനില 45 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുന്ന മന്‍സയിലെ വേനല്‍കാലം തീവ്രവും വിരസവുമാണ്. ചൂടിനെയും ഡീ ഹൈഡ്രേഷനെയും പ്രതിരോധിക്കാന്‍ സഞ്ചാരികള്‍ കുടയും വാട്ടര്‍ ബോട്ടിലും കൂടെ കരുതണം.

മഴക്കാലം

പ്രസന്നമായ കാലാവസ്ഥയ്ക്ക് തുടക്കമിട്ടുകൊണ്ടാണ് മണ്‍സൂ‍ണ്‍ കടന്നുവരുന്നത്. താപനില കുറയുമെങ്കിലും ഹ്യുമിഡിറ്റി കൂടുതലായിരിക്കും. മഴക്കാലത്തിന് ശേഷമുള്ള പോസ്റ്റ് മണ്‍സൂണ്‍ സീസണ്‍ കൂടുതല്‍ സുഖപ്രദമാണ് (ഒക്ടോബര്‍ , നവംബര്‍ ).

ശീതകാലം

തണുപ്പുള്ള ശൈത്യകാലമാണ് മന്‍സയിലേത്. ഈ സമയത്തെ കൂടിയ താപനിലയും കുറഞ്ഞ താപനിലയും യഥാക്രമം 20 ഡിഗ്രി സെല്‍ഷ്യസും 5 ഡിഗ്രി സെല്‍ഷ്യസുമാണ്. ജനുവരി മാസത്തില്‍ ഹിമാലയ നിരകളില്‍ നിന്ന് വീശുന്ന തണുത്ത കാറ്റ് താപനില വീണ്ടും കുറയാന്‍ ഇടയാക്കും.