Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മയിലാടുതുറൈ » കാലാവസ്ഥ

മയിലാടുതുറൈ കാലാവസ്ഥ

ക്ഷേത്രനഗരമായതുകൊണ്ടുതന്നെ മയിലാടുതുറയില്‍ കാഴ്ചകള്‍ കാണാന്‍ ഒട്ടേറെ യാത്രകള്‍ ചെയ്യേണ്ടിവരും. ചൂടുകാലം ഇതിന് ഒട്ടും യോജിച്ചതല്ല, സുഖകരമായി യാത്രചെയ്യാന്‍ മഴ കഴിഞ്ഞ് ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലമാണ് ഏറ്റവും അനുയോജ്യം. ഇക്കാലത്താണ് ക്ഷേത്രോത്സവങ്ങളില്‍മ ിക്കതും നടക്കുന്നത്

വേനല്‍ക്കാലം

തമിഴ്‌നാട്ടിലെ മറ്റു ഭാഗങ്ങളിലെ പോലെ മയിലാടുതുറയും കടുത്ത വേനല്‍ അനുഭവപ്പെടുന്ന സ്ഥലമാണ്. മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍ താപനില ചിലപ്പോള്‍ 43 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാറുണ്ട്. പക്ഷേ രാത്രികാലങ്ങളില്‍ ചൂട് അധികം അനുഭവപ്പെടാറില്ല. ഉച്ചതിരിഞ്ഞുള്ള സമയമാണ് അസഹനീയമായ ചൂട് അനുഭവപ്പെടുന്നത്. ഏപ്രില്‍, മെയ് മാസങ്ങളില്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്നത്. ഈ കാലം മയിലാടുതുറൈ സന്ദര്‍ശിക്കാതിരിക്കുന്നതാണ് നല്ലത്.

മഴക്കാലം

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് ഇവിടുത്തെ മഴക്കാലം. ഇടവിട്ടാണ് ഇവിടെ മഴപെയ്യുന്നത്. മഴക്കാലത്ത് ഇവിടുത്തെ കല്ലിലുണ്ടാക്കിയ പുരാതന ക്ഷേത്രങ്ങള്‍  കാണാന്‍ ഏറെ ഭംഗിയാണ്. വേനലിനൊടുവിലെത്തുന്ന മഴ എല്ലാത്തിനെയും വൃത്തിയാക്കി, അന്തരീക്ഷം തണുപ്പിയ്ക്കുന്നു. മഴക്കാലയാത്രകള്‍ ഇഷ്ടമുള്ളവര്‍ക്ക് ഇക്കാലത്ത് ഇവിടം സന്ദര്‍ശിയ്ക്കാം.

ശീതകാലം

ഡിസംബര്‍ മുതല്‍ ജനുവരിവരെയുള്ള കാലമാണ് ശീതകാലം. ഈ സമയത്ത് വളരെ പ്രസന്നമായ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്. ഇക്കാലത്തെ കൂടിയ താപനില 32 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞത് 18 ഡിഗ്രിസെല്‍ഷ്യസുമാണ്. മയിലാടുതുറൈ സന്ദര്‍ശിയ്ക്കാന്‍ ശീതകാലം തന്നെയാണ് ഏറ്റവും നല്ല സമയം.