Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» മയിലാടുതുറൈ

മയൂരനാഥന്‍ വാഴുന്ന മയിലാടുതുറൈ

15

പേരുകേള്‍ക്കുമ്പോള്‍ത്തന്നെ ഒന്നു കണ്ടാല്‍ കൊള്ളാമെന്ന് തോന്നിപ്പിയ്ക്കാനുള്ള കഴിവുണ്ട് തമിഴ്‌നാട്ടിലെ മയിലാടുതുറൈയ്ക്ക്. മയിലും നൃത്തവും നഗരവും പേരില്‍ സൂക്ഷിച്ചിരിക്കുന്ന മയിലാടുതുറ ഭക്തിയുടെയും ചരിത്രത്തിന്റെ കേന്ദ്രമാണ്. പാര്‍വ്വതി ഒരു ശാപമേറ്റ് മയിലിന്റെ രൂപത്തിലാവുകയും പരമശിവനെ ആരാധിയ്ക്കുകയും ചെയ്ത സ്ഥലമാണത്രേ മയിലാടുതുറ. മുമ്പ് സംസ്‌കൃതം വാക്കായ മയൂരമെന്നായിരുന്നുവത്രേ സ്ഥലത്തിന്റെ പേര്. പിന്നീടാണ് മയിലാടുതുറൈയെന്ന തമിഴ് പേരില്‍ ഈ സ്ഥലം അറിയപ്പെടാന്‍ തുടങ്ങിയത്. ഇപ്പോള്‍ ആധുനികതയുടെ ഛായകൂടി കലരുന്ന സ്ഥലമാണ് മയിലാടുതുറ, അതോടൊപ്പം തന്നെ പഴമയെയും ചരിത്രത്തെയും ഈ സ്ഥലം ഇപ്പോഴും മുറുകെ പിടിയ്ക്കുന്നു.

ഇവിടുത്തെ മയൂരനാഥസ്വാമി ക്ഷേത്രത്തിന് സ്ഥലനാമവുമായി ഏറെ ബന്ധമുണ്ട്. ഈ ക്ഷേത്രത്തിലെ പ്രധാന ദേവന്‍ പരമശിവനാണ്. മയൂരനാഥര്‍ എന്ന പേരിലാണ് ശിവനെ ഇവിടെ ആരാധിയ്ക്കുന്നത്. ഈ രൂപത്തിലാണത്രേ പാര്‍വ്വതി ശിവനെ ഇവിടെ ആരാധിച്ചിരുന്നത്.

ക്ഷേത്രങ്ങളുടെ കേന്ദ്രം

കാവേരി നദിക്കരയിലുള്ള ഈ സ്ഥലം തമിഴ്‌നാട്ടിലെ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്. ഒട്ടേറെ ഹൈന്ദവക്ഷേത്രങ്ങളുണ്ട് ഇവിടെ. ശ്രീ വാധനയേശ്വര്‍ ക്ഷേത്രം, പുനുഗീശ്വരര്‍ ക്ഷേത്രം, ഗംഗൈ കൊണ്ട ചോളപുരം, ശ്രീ പരിമള രംഗനാഥസ്വാമി ക്ഷേത്രം, ശ്രീ കാശി വിശ്വനാഥസ്വാമി ക്ഷേത്രം, കുറുകൈ ശിവന്‍ ക്ഷേത്രം, ദക്ഷിണാമൂര്‍ത്തി ക്ഷേത്രം തുടങ്ങിയവയെല്ലാം ഇവിടുത്തെ ക്ഷേത്രങ്ങളില്‍ ചിലതുമാത്രമാണ്.

സൂര്യനാര്‍ കോവില്‍, തിങ്കളൂര്‍, വൈദീശ്വരന്‍ കോവില്‍, തിരുവെങ്കാട്, ആലങ്കുഡി, കാഞ്ചനൂര്‍, തിരുനല്ലാറു, തിരുനാഗേശ്വരം, കീഴപെരുമ്പല്ലം എന്നീ നവഗ്രഹക്ഷേത്രങ്ങള്‍ മയിലാടുതുറയുടെ സമീപങ്ങളായിട്ടാണ് സ്ഥിതിചെയ്യുന്നത്. ഇക്കൂട്ടത്തില്‍ 20കിലോമീറ്റര്‍ അകലെകിടക്കുന്ന സൂരന്യനാര്‍ കോവിലാണ് ഏറ്റവും പ്രധാനപ്പെട്ടത്. തിങ്കളൂരേയ്ക്ക് 40 കിലോമീറ്റര്‍ ദൂരവും വൈദീശ്വരന്‍ കോവിലിലേയ്ക്ക് 12 കിലോമീറ്റര്‍ ദൂരവുമാണ് മയിലാടുതുറയില്‍ നിന്നും പോകാനുള്ളത്. ഇവിടെയാണ് രാമായണത്തില്‍ പറയുന്ന ജടായുവിനെ സംസ്‌കാരിച്ച സ്ഥലമെന്നാണ് കരുതപ്പെടുന്നത് ജടായു കണ്ഡം എന്നാണ് ഈ സ്ഥലത്തെ വിളിയ്ക്കുന്നത്. ഇവിടുത്തെ ശിവക്ഷേത്രത്തില്‍ പ്രാര്‍ത്ഥിയ്ക്കുന്നത് രോഗങ്ങളില്‍ നിന്നും രക്ഷതരുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.

നാഡി ജ്യോതിഷമെന്ന ജ്യോതിഷരീതിയില്‍ ഭാവി പ്രവചിയ്ക്കുന്ന ജ്യോത്സ്യന്മാരുടെ പേരിലും ഈ സ്ഥലം പ്രസിദ്ധമാണ്. മയിലാടുതുറയില്‍ നിന്നും 24 കിലോമീറ്റര്‍ അകലെയാണ് തിരുവെങ്കാട് ക്ഷേത്രം. ഒട്ടേറെ സ്‌നാനഘട്ടങ്ങളുണ്ട് ഇവിടെ. പരീക്ഷാവിജയത്തിനും മറ്റുമായി പ്രാര്‍ത്ഥിയ്ക്കാന്‍ വിദ്യാര്‍ത്ഥികള്‍ ഇവിടെയെത്താറുണ്ട്. മയിലാടുതുറയില്‍ നിന്നും 40 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ആലങ്കുഡിയിലെത്താം. ഗുരുവാണ് ഇവിടുത്തെ പ്രതിഷ്ഠ. ഇത്തരത്തില്‍ പ്രതിഷ്ഠയുള്ള അപൂര്‍വ്വം ചില ക്ഷേത്രങ്ങളില്‍ ഒന്നാണിത്. കാഞ്ചനൂരിലെ സൂര്യനാര്‍ കോവില്‍ മയിലാടുതുറയില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയാണ്. ശുക്രനെ ഇവിടെ ആരാധിച്ചുവരുന്നുണ്ട്.

തിരുനെല്ലാറു ക്ഷേത്രത്തിലേയ്ക്ക് മയിലാടുതുറയില്‍ നിന്നും 30 കിലോമീറ്റര്‍ ദൂരമുണ്ട്. ശനിദേവ പ്രതിഷ്ഠയുള്ള അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണിത്. ശനി ദശയുള്ളവര്‍ അതുമായി ബ്ന്ധപ്പെട്ട പ്രശ്‌നങ്ങളകറ്റാനായി ഇവിടുത്തെ നള തീര്‍ത്ഥത്തില്‍ സ്‌നാനം ചെയ്യുക പതിവുണ്ട്.

ശിവപ്രതിഷ്ഠയുള്ള തിരുനാഗേശ്വരം ക്ഷേത്രത്തില്‍ ശിവനാണ് പ്രധാന പ്രതിഷ്ഠ. ഇവിടുത്ത പാലഭിഷേകം ഏറെ പ്രശസ്തമാണ്. രാഹുകാലത്തിലാണ് ഇവിടെ പ്രതിഷ്ഠയില്‍ പാലഭിഷേകം നടത്തുന്നത്. പ്രതിഷ്ഠയില്‍ അഭിഷേകം ചെയ്യുമ്പോള്‍ പാലിന്റെ നിറം നീലയായി മാറുകയും പിന്നീട് നിലത്തേയ്‌ക്കെത്തുമ്പോള്‍ പാല്‍ വീണ്ടും വെളുത്തനിറത്തിലായി മാറുകയും ചെയ്യുന്നത് ഈ ക്ഷേത്രത്തിലെ വലിയ സവിശേഷതയാണ്.

കീഴ്‌പെരുമ്പല്ലം ക്ഷേത്രം തിരുവെങ്കാടിന് സമീപത്താണ് സ്ഥിതിചെയ്യുന്നത്. കേതുവാണ് ഇവിടുത്തെ ഗ്രഹം. വനങ്കാരിയെന്ന പേരിലും ഇവിടെ കേതു അറിയപ്പെടുന്നു. അസുരന്റെ ശരീരവും സര്‍പ്പത്തിന്റെ തലയുമാണ് കേതുവിന്റെ രൂപം. കേതു തന്റെ പാപങ്ങളകറ്റാനായി ശിവനെ തപസുചെയ്തത് ഇവിടെയാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ശിവനെ ആരാധിയ്ക്കുന്ന രീതിയില്‍ കൈകൂപ്പിയ നിലയിലാണ് ഇവിടുത്തെ പ്രതിഷ്ഠ.

നവഗ്രഹക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചുകൊണ്ടുള്ള തീര്‍ത്ഥാടനം ഹൈന്ദവര്‍ക്കിടയില്‍ വിശേഷപ്പെട്ടതായിട്ടാണ് കരുതിപ്പോരുന്നത്. ജാതകപ്രകാരം ഓരോ തരത്തിലുള്ള ഗ്രഹങ്ങളുടെ സാന്നിധ്യത്തിനനുസരിച്ച് ഇവിടെ പൂജകളും മറ്റും ചെയ്യുന്നത് പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഐശ്വര്യം വരാനും നല്ലതാണെന്നാണ് വിശ്വസിച്ചുപോരുന്നത്.

മയിലാടുതുറൈയും ഹാരപ്പന്‍ സംസ്‌കാരവും

2006ല്‍ സ്‌കൂള്‍ അധ്യാപകനായ വി ഷണ്‍മുഖനാഥന്‍ തന്റെ വീടിന്റെ പിന്‍മുറ്റത്ത് ഒരു കുഴിയെടുത്തപ്പോള്‍ കണ്ടെത്തിയ വസ്തുക്കളില്‍ നിന്നാണ് നവശിലായുഗകാലത്തിനും മയിലാടുതുറൈയ്ക്കും ബന്ധമുണ്ടെന്ന കാര്യം കണ്ടെത്തിയത്. നവീനശീലായുഗത്തില്‍ ഉപയോഗിച്ചിരുന്ന തരത്തിലുള്ള മഴു പോലുള്ള ആയുധങ്ങളായിരുന്നു ഇവിടെ നിന്നും കണ്ടെടുത്തത്. ഈ വസ്തുക്കളില്‍ രേഖപ്പെടുത്തിയിരുന്ന ഇന്‍ഡസ് ഭാഷയില്‍ നിന്നും ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.

നവീനശിലായുഗത്തില്‍ തമിഴ്‌നാട്ടില്‍ ജീവിച്ചിരുന്ന ജനതയും ഹാരപ്പ സംസ്‌കാരത്തിലെ ജനതയും ഒരേഭാഷ ഉപയോഗിച്ചിരുന്നുവെന്ന കാര്യത്തിലേയ്ക്കാണ് ഈ അധ്യാപകന്റെ കണ്ടെത്തല്‍ വെളിച്ചം വീശിയത്. അതുകൊണ്ടുതന്നെ ഇപ്പോഴും മയിലാടുതുറൈ ചരിത്രകാരന്മാരുടെ ഇഷ്ടസ്ഥലമാണ്. പലകാര്യങ്ങളിലും പ്രത്യേകതയുള്ള സ്ഥലമായതുകൊണ്ടുതന്നെ മലയിലാടുതുറൈയ്ക്ക് പകരമായി മറ്റൊന്നില്ലെന്നാണ് പറയാറുള്ളത്. ഈ അര്‍ത്ഥം വരുന്ന ആയിരം ആനാലും മയൂരം ആകാത് എന്നൊരു ചൊല്ലുതന്നെയുണ്ട്.

മയിലാടുതുറയിലേയ്ക്ക് യാത്രചെയ്യുമ്പോള്‍

റെയില്‍ റോഡുമാര്‍ഗ്ഗമെല്ലാം സുഖകരമായി എത്തിച്ചേരാവുന്ന സ്ഥലമാണ് മയിലാടുതുറൈ, ശീതകാലമാണ് ഇവിടം സന്ദര്‍ശിയ്ക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം.

 

മയിലാടുതുറൈ പ്രശസ്തമാക്കുന്നത്

മയിലാടുതുറൈ കാലാവസ്ഥ

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം മയിലാടുതുറൈ

  • Jan
  • Feb
  • Mar
  • Apr
  • May
  • Jun
  • July
  • Aug
  • Sep
  • Oct
  • Nov
  • Dec

എങ്ങിനെ എത്തിച്ചേരാം മയിലാടുതുറൈ

  • റോഡ് മാര്‍ഗം
    റോഡുമാര്‍ഗ്ഗവും സുഖകരമായി എത്താവുന്ന സ്ഥലമാണ് മയിലാടുതുറൈ. ചെന്നൈയ്ക്ക് തെക്കായി സ്ഥിതിചെയ്യുന്ന മയിലാടുതുറൈ അവിടെനിന്നും 271 കിലോമീറ്റര്‍ അകലെയാണ്. ചിദംബരത്തുനിന്നും 40 കിലോമീറ്ററും തഞ്ചാവൂരില്‍ നിന്നും 76 കിലോമീറ്ററുമാണ് ഇവിടേയ്ക്കുള്ള ദൂരം. ചെന്നൈ, ബാംഗ്ലൂര്‍ തുടങ്ങിയ നഗരങ്ങളില്‍ നിന്നും ഇവിടേയ്ക്ക് ബസ് സര്‍വ്വീസുകളുണ്ട്.
    ദിശകള്‍ തിരയാം
  • റെയില്‍ മാര്‍ഗം
    തെക്കന്‍ റെയില്‍വേ നെറ്റ് വര്‍ക്കില്‍ പ്രധാനപ്പെട്ടൊരു ജങ്ഷനാണ് മയിലാടുതുറൈ. വടക്കേഇന്ത്യന്‍ നഗരങ്ങളില്‍ നിന്നും തെന്നിന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും ഇങ്ങോട്ട് ട്രെയിന്‍ സര്‍വ്വീസുകളുണ്ട്. ട്രെയിന്‍ യാത്രയാണ് മയിലാടുതുറൈയിലെത്താന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം.
    ദിശകള്‍ തിരയാം
  • വിമാനമാര്‍ഗം
    ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളമാണ് മയിലാടുതുറൈയ്ക്ക് ഏറ്റവും അടുത്തുള്ളത്. ചെന്നൈയില്‍ നിന്നും ഇങ്ങോട്ട് 271 കിലോമീറ്റര്‍ ദൂരമുണ്ട്. അന്താരാഷ്ട്ര വിമാനങ്ങളും ആഭ്യന്തരവിമാനങ്ങളും സര്‍വ്വീസ് നടത്തുന്ന വിമാനത്താവളമാണ് ചെന്നൈ. ഇവിടെ നിന്നും ബസിലോ, ടാക്‌സിയിലോ മയിലാടുതുറൈയ്ക്ക് പോകാം
    ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
18 Apr,Thu
Return On
19 Apr,Fri
Travellers
1 Traveller(s)

Add Passenger

  • Adults(12+ YEARS)
    1
  • Childrens(2-12 YEARS)
    0
  • Infants(0-2 YEARS)
    0
Cabin Class
Economy

Choose a class

  • Economy
  • Business Class
  • Premium Economy
Check In
18 Apr,Thu
Check Out
19 Apr,Fri
Guests and Rooms
1 Person, 1 Room
Room 1
  • Guests
    2
Pickup Location
Drop Location
Depart On
18 Apr,Thu
Return On
19 Apr,Fri