Search
  • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ » മീററ്റ് » കാലാവസ്ഥ

മീററ്റ് കാലാവസ്ഥ

സമ്മിശ്രമായ കാലാവസ്ഥയാണ് മീററ്റില്‍ അനുഭവപ്പെടുന്നത്. കടുത്ത വേനലും, ശൈത്യകാലവും, മഴക്കാലവും ഇവിടെ അനുഭവപ്പെടുന്നു.

വേനല്‍ക്കാലം

മാര്‍ച്ച് മുതല്‍ മെയ് വരെയാണ് വേനല്‍ക്കാലം. ഇക്കാലത്ത് അന്തരീക്ഷ താപനില 45 ഡിഗ്രി സെല്‍ഷ്യസ് വരെ കൂടാറുണ്ട്. ചൂട് കാറ്റും ഇക്കാലത്ത് ഉണ്ടാകുന്നു.

മഴക്കാലം

ജൂലൈ മുതല്‍ സെപ്തംബര്‍ വരെയാണ് മഴക്കാലം. കനത്ത മഴ ഇടക്കിടെ ഇക്കാലത്ത് ലഭിക്കുന്നു. മഞ്ഞും, മൂടലും നിറഞ്ഞ കാലമാണിത്. ആഗസ്റ്റിലാണ് നഗരത്തില്‍ ഏറ്റവുമധികം മഴ ലഭിക്കുന്നത്.

ശീതകാലം

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് ശൈത്യകാലം. ഇക്കാലം തെളിഞ്ഞ് പ്രസന്നമായതാണ്. ശൈത്യകാലത്തെ അന്തരീക്ഷ താപനില 12 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 25 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്.