Search
 • Follow NativePlanet
Share
ഹോം » സ്ഥലങ്ങൾ» മീററ്റ്

മീററ്റ് - സൈക്കിള്‍ റിക്ഷകളൂടെ നാട്

12

വേഗത്തില്‍ വികസിക്കുന്ന, ലോകത്തിലെ 63 നഗരങ്ങളിലൊന്നും, ഇന്ത്യയിലെ പതിനാലാമത്തെ നഗരവുമാണ് ഉത്തര്‍പ്രദേശ് സംസ്ഥാനത്തെ മീററ്റ്. വടക്കേ ഇന്ത്യയിലെ ഒരു പ്രധാന ആര്‍മി കാന്റോണ്‍മെന്റും, നിരവധി വ്യവസായങ്ങളുടെ കേന്ദ്രവും, ഇന്ത്യയിലെ സ്പോര്‍ട്സ് സാമഗ്രികളുടെയും, സംഗീതോപകരണങ്ങളുടെയും പ്രധാന ഉത്പാദന കേന്ദ്രവുമാണിവിടം. ലോകത്തില്‍ ഏറ്റവുമധികം സൈക്കിള്‍ റിക്ഷകള്‍ ഉത്പാദിപ്പിക്കുന്നതും മീററ്റിലാണ്.

യു.എസിലെ ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ അടുത്തകാലത്ത പുറത്തിറക്കിയ റിപ്പോര്‍ട്ടായ 'ആല്‍ഫ വൈസ് സിറ്റി വൈബ്രന്‍സി ഇന്‍ഡക്സ് - എ ഗൈഡ് ടു ഇന്ത്യാസ് അര്‍ബനൈസേഷന്‍' അനുസരിച്ച് മുംബൈ, ഡല്‍ഹി എന്നിവിടങ്ങളേക്കാളും വളര്‍ച്ചയുള്ള ഇന്ത്യന്‍ നഗരമാണ് മീററ്റ്. സാമ്പത്തികമേഖലയില്‍ വലിയ മുന്നേറ്റങ്ങളാണ് മീററ്റ് നടത്തുന്നത്. ഇതിന് തെളിവുകളാണ് വര്‍ദ്ധിച്ച റിയല്‍ എസ്റ്റേറ്റ് പ്രൊജക്ടുകളും, ഷോപ്പിംഗ് കോംപ്ലക്സുകളും, മാളുകളും, നവീനമായ റോഡുകളും, ഫ്ളൈഓവറുകളും നഗരത്തില്‍ നിറയുന്നത്.

മീററ്റിലെ കാഴ്ചകള്‍

ഇന്ത്യയിലെ മറ്റേതൊരു നഗരത്തെ പോലെ തന്നെ മീററ്റിലും നിരവധി ക്ഷേത്രങ്ങളും മതപരമായ പ്രാധാന്യമുള്ള സ്ഥലങ്ങളുമുണ്ട്. ചന്ദാദേവി ക്ഷേത്രം, മാനസദേവി ക്ഷേത്രം എന്നിവ ഏറെ ഭക്തരെ ആകര്‍ഷിക്കുന്നവയാണ്. ജമ മസ്ജിദ് മുസിംകളുടെയും, ശ്രീ ശാന്തിനാഥ് ദിഗംബര്‍ ക്ഷേത്രം ജൈനമതക്കാരുടേയും ആരാധനാലയങ്ങളാണ്.

സെന്‍റ് ജോണ്‍ ചര്‍ച്ച്, സര്‍ദാന ചര്‍ച്ച് എന്നിവ ക്രിസ്ത്യന്‍ വിശ്വാസികളുടെ കേന്ദ്രമാണ്. ബാലെ മീയാന്‍ കി ദര്‍ഗ, ഷഹീര്‍ സാഹബ് കി ദര്‍ഗ എന്നിവ ഭക്തര്‍ ഉദ്ദിഷ്ട കാര്യലബ്ധിക്കായി പ്രാര്‍ത്ഥിക്കുന്ന ഇടങ്ങളാണ്. മീററ്റിലെ എക്കോളജിക്കല്‍ പാര്‍ക്കും, പൈന്‍ ചില്‍ഡ്രന്‍സ് പാര്‍ക്കും നഗരത്തിരക്കുകളില്‍ നിന്നകന്ന് ആശ്വാസം നല്കുന്നവയാണ്. കുട്ടികള്‍ക്ക് വേണ്ടിയുള്ള മറ്റൊരു പാര്‍ക്കാണ് അപ്പു ഘര്‍. സ്വാതന്ത്രയസമരത്തില്‍ ജീവന്‍ ബലികഴിച്ച പട്ടാളക്കാര്‍ക്കുള്ള സ്മാരകമാണ് ഷാഹിദ് സ്മാരകം.

മീററ്റ് പ്രശസ്തമാക്കുന്നത്

മീററ്റ് കാലാവസ്ഥ

മീററ്റ്
35oC / 95oF
 • Haze
 • Wind: W 13 km/h

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം മീററ്റ്

 • Jan
 • Feb
 • Mar
 • Apr
 • May
 • Jun
 • July
 • Aug
 • Sep
 • Oct
 • Nov
 • Dec

എങ്ങിനെ എത്തിച്ചേരാം മീററ്റ്

 • റോഡ് മാര്‍ഗം
  There is no route available in മീററ്റ്
  ദിശകള്‍ തിരയാം
 • റെയില്‍ മാര്‍ഗം
  മീററ്റില്‍ നാല് റെയില്‍വേ സ്റ്റേഷനുകളുണ്ട്. ഡെല്‍ഹിയില്‍ നിന്നും രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളില്‍ നിന്നും ഇതിലേ ട്രെയിനുകള്‍ കടന്ന് പോകുന്നു.
  ദിശകള്‍ തിരയാം
 • വിമാനമാര്‍ഗം
  ഡല്‍ഹിയിലാണ് വിമാനത്താവളമുള്ളത്. ഗവണ്‍മെന്‍റ് ഒഫിഷ്യലുകള്‍ ഉപയോഗിക്കുന്ന ഒരു എയര്‍ സ്ട്രിപ്പ് മീററ്റിലുണ്ട്.
  ദിശകള്‍ തിരയാം
One Way
Return
From (Departure City)
To (Destination City)
Depart On
22 Jul,Mon
Return On
23 Jul,Tue
Travellers
1 Traveller(s)

Add Passenger

 • Adults(12+ YEARS)
  1
 • Childrens(2-12 YEARS)
  0
 • Infants(0-2 YEARS)
  0
Cabin Class
Economy

Choose a class

 • Economy
 • Business Class
 • Premium Economy
Check In
22 Jul,Mon
Check Out
23 Jul,Tue
Guests and Rooms
1 Person, 1 Room
Room 1
 • Guests
  2
Pickup Location
Drop Location
Depart On
22 Jul,Mon
Return On
23 Jul,Tue
 • Today
  Meerut
  35 OC
  95 OF
  UV Index: 9
  Haze
 • Tomorrow
  Meerut
  31 OC
  87 OF
  UV Index: 9
  Sunny
 • Day After
  Meerut
  31 OC
  89 OF
  UV Index: 9
  Partly cloudy